kerala police
കുറ്റകൃത്യങ്ങള്‍ തടയാന്‍ രാത്രികാല പട്രോളിംഗ് ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശം
പട്രോളിങ് പരിശോധിക്കാന്‍ ഇന്‍സ്പെക്റ്റര്‍മാര്‍ക്കും സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍മാര്‍ക്കുമാണ് ചുമതല
തിരുവനന്തപുരം | സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ തടയാന്‍ രാത്രികാല പട്രോളിംഗ് ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കി. പോലീസ് മേധാവി അനില്‍ കാന്താണ് ജില്ലാ പോലീസ് തലവന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ പത്ത് വരെ പ്രധാനപ്പെട്ട് ഇടങ്ങളില്‍ പട്രോളിംഗ് കര്‍ശനമാക്കാനാണ് നിര്‍ദ്ദേശം.
പ്രധാന ജംഗ്ഷനുകള്‍, ഇട റോഡുകള്‍, എ ടി എം കൗണ്ടറുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ രാത്രികാല പട്രോളിംഗ് ശക്തമാക്കും. ഇതിനായി ബീറ്റ് പട്രോള്‍, നൈറ്റ് പട്രോള്‍ ബൈക്ക് പട്രോള്‍ സംഘങ്ങളെ നിയോഗിക്കും. ഹൈവേ കണ്‍ട്രോള്‍ റൂം വാഹനങ്ങളും കണ്‍ട്രോള്‍ റൂം വാഹനങ്ങളും ഇതിനായി ഉപയോഗപ്പെടുത്താന്‍ നിര്‍ദ്ദേശമുണ്ട്.
പട്രോളിങ് പരിശോധിക്കാന്‍ ഇന്‍സ്പെക്റ്റര്‍മാര്‍ക്കും സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍മാര്‍ക്കുമാണ് ചുമതല.