Connect with us

National

ഹേമന്ത് സോറനെതിരെ പ്രോസിക്യൂഷൻ കംപ്ലൈന്റ്

നിലവിൽ ബിർസമുണ്ട സെൻട്രൽ ജയിലിലാണ് സോറൻ.

Published

|

Last Updated

റാഞ്ചി | ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഝാർഖണ്ഡ് മുൻമുഖ്യമന്ത്രി ഹേമന്ത് സോറനെതിരെ കുറ്റപത്രത്തിന് സമാനമായ പ്രോസിക്യൂഷൻ കപ്ലൈന്റ് ഫയൽ ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സോറനെ കൂടാതെ സുഹൃത്ത് വിനോദ് സിംഗ്, റവന്യൂ ഉദ്യോഗസ്ഥരായ ഭാനു പ്രതാപ് പ്രസാദ്, ഹിലാരിയസ് കച്ഛപ്, രാജ്കുമാർ പഹാൻ എന്നിവർക്കെതിരെയും പ്രോസിക്യൂഷൻ കംപ്ലൈന്റ് ഫയൽ ചെയ്തിട്ടുണ്ട്. റാഞ്ചിയിലെ പ്രത്യേക പി എം എൽ എ കോടതിയിലാണ് 5,500 പേജുള്ള കപ്ലൈന്റ് സമർപ്പിച്ചത്.

ഭാര്യയുടെ പേരിലുള്ള കമ്പനിക്കായി ആദിവാസി ഭൂമി തട്ടിയെടുക്കൽ, പദവി ദുരുപയോഗം ചെയ്ത് ഖനി സ്വന്തമാക്കൽ, ഇവയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ എന്നിവയാണ് ഹേമന്ത് സോറനെതിരെ ഇ ഡി രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകൾ. ഇതിൽ 14 പേരെ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. 600 കോടിയുടെ ഭൂമി തട്ടിപ്പാണ് സോറനെതിരെ ഇ ഡി ആരോപിക്കുന്നത്.

സർക്കാർ ഭൂമിയുടെ അവകാശ കൈമാറ്റത്തിന് പിന്നിൽ വലിയൊരു റാക്കറ്റ് പ്രവർത്തിച്ചുവെന്നും ഭൂമി കെട്ടിടനിർമാണക്കാർക്ക് വിറ്റുവെന്നും ഇ ഡി ആരോപിക്കുന്നു. ഈ മാസം 21ന് സോറന്റെ ജുഡീഷ്യൽ കസ്റ്റഡി പി എം എൽ എ കോടതി അടുത്ത മാസം അഞ്ച് വരെ നീട്ടിയിരുന്നു. നിലവിൽ ബിർസമുണ്ട സെൻട്രൽ ജയിലിലാണ് സോറൻ.

Latest