cpim party confrence
വനിതാ നേതാവിനെ പീഡിപ്പിച്ച പ്രതികള്‍ക്ക് സംരക്ഷണം; തിരുവല്ല ഏരിയാ സമ്മേളനത്തില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനം
പെരിങ്ങര ലോക്കല്‍ കമിറ്റി സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തില്‍ പോലീസിന്റെ നിലപാടിനെതിരേയും സമ്മേളന പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു
തിരുവല്ല | സി പി ഐ എം തിരുവല്ല ഏരിയാ സമ്മേളനത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. വനിതാ നേതാവിനെ പീഡിപ്പിച്ച കേസില്‍ പ്രതികളെ സംരക്ഷിക്കുന്നുവെന്ന് സമ്മേളനത്തില്‍ ആരോപണം. ജില്ലാ- ഏരിയാ നേതൃത്വങ്ങളുടെ അറിവോടെയാണ് പ്രതികള്‍ക്ക് സംരക്ഷണം ലഭിക്കുന്നതെന്നും പ്രതിനിധികള്‍ ചര്‍ച്ചയില്‍ ആരോപിച്ചു. പാര്‍ട്ടി നേതാക്കളുടെ അറിവോടെ പ്രതികള്‍ പാര്‍ട്ടി ഓഫീസില്‍ ഒളിവില്‍ കഴിഞ്ഞു.
കേസിലെ രണ്ട് പ്രതികളും സമ്മേളനത്തില്‍ പങ്കെടുത്തതിനെതിരേയും പ്രതിഷേധമുയര്‍ന്നു. പെരിങ്ങര ലോക്കല്‍ കമിറ്റി സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തില്‍ പോലീസിന്റെ നിലപാടിനെതിരേയും സമ്മേളന പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു.
---- facebook comment plugin here -----