Connect with us

National

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധം:കര്‍ണാടക നിയമസഭയിലേക്ക് കുതിരവണ്ടിയിലെത്തി കോണ്‍ഗ്രസ് നേതാക്കള്‍

ഇന്ധനവില ജിഎസ്ടി പരിധിയിലാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തമിഴ്‌നാട് മാതൃകയില്‍ നികുതി കുറയ്ക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയാറാകണമെന്നും സഭയില്‍ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

Published

|

Last Updated

ബെംഗളുരു| ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. കര്‍ണാടക നിയമസഭയിലേക്ക് കുതിരവണ്ടിയിലെത്തിയാണ് പ്രതിഷേധം അറിയിച്ചത്. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ എന്നിവരും മുഴുവന്‍ കോണ്‍ഗ്രസ് അംഗങ്ങളും കുതിരവണ്ടിയിലാണ് സഭയിലെത്തിയത്.

ഇന്ധനവില ജിഎസ്ടി പരിധിയിലാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തമിഴ്‌നാട് മാതൃകയില്‍ നികുതി കുറയ്ക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയാറാകണമെന്നും സഭയില്‍ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

---- facebook comment plugin here -----

Latest