Connect with us

Kerala

ഗവർണർക്ക് എതിരെ രാജ്ഭവന് മുന്നിൽ പ്രതിഷേധം; ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്ന് ഇടതുമുന്നണി

ഗവർണർക്കെതിരായ സിപിഎമ്മിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ഇന്നും നാളെയും പ്രതിഷേധ പ്രകടനങ്ങൾ നടക്കും.

Published

|

Last Updated

തിരുവനന്തപുരം | ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകൾക്ക് എതിരെ ഇടതുമുന്നണി പ്രഖ്യാപിച്ച രാജ്ഭവൻ മാർച്ചിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കാൻ തീരുമാനം. നവംബർ 15നാണ് മാർച്ച്. ഇതോടനുബന്ധിച്ച് ജില്ലാ കേന്ദ്രങ്ങളിൽ വൻ ജന പങ്കാളിത്തത്തോടെ പ്രതിഷേധ പരിപാടികളും നടത്തും.

രാജ്ഭവന് മുന്നിൽ നടത്തുന്ന പ്രതിഷേധത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുക്കും. പ്രതിഷേധ രീതി വിലയിരുത്താൻ എൽഡിഎഫ് യോഗം ചേരും.

ഗവർണർക്കെതിരായ സിപിഎമ്മിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ഇന്നും നാളെയും പ്രതിഷേധ പ്രകടനങ്ങൾ നടക്കും.

Latest