Connect with us

bjp fraction

കെ സുരേന്ദ്രനെതിരെ പ്രതിഷേധം: നേതാക്കള്‍ ബി ജെ പി നേതൃയോഗം ബഹിഷ്‌ക്കരിച്ചു

എ എന്‍ രാധാകൃഷ്ണന്‍, എം ടി രമേശ് എന്നീ കോര്‍ കമ്മിറ്റി നേതാക്കളാണ് യോഗത്തില്‍ നിന്ന് വിട്ടുനിന്നത്

Published

|

Last Updated

കോഴിക്കോട് |കോഴിക്കോട് കെ സുരേന്ദ്രന്‍, വി മുരളീധരന്‍ ഗ്രൂപ്പിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം ബി ജെ പി നേതാക്കള്‍ പാര്‍ട്ടി നേതൃയോഗം ബഹിഷ്‌ക്കരിച്ചു. പി കെ കൃഷ്ണദാസ് പക്ഷത്തെ പ്രമുഖ നേതാക്കളും കോര്‍ കമ്മിറ്റി അംഗങ്ങളുമായ എ എന്‍ രാധാകൃഷ്ണന്‍, എം ടി രമേശ് എന്നിവരാണ് ഇന്ന് നടക്കുന്ന യോഗത്തില്‍ നിന്നുവിട്ടുനില്‍ക്കുന്നത്. ഉച്ചക്ക് ശേഷം നടക്കുന്ന ഭാരവാഹി യോഗത്തില്‍ ശോഭാ സുരേന്ദ്രനും പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ബി ജെ പിയുടെ ഏറ്റവും വിപുലമായ നേതൃയോഗമാണ് നടക്കുന്നത്. കേന്ദപ്രതിനിധികളും മറ്റും യോഗത്തില്‍ പങ്കെടുക്കും. എന്നാല്‍ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ ഏകപക്ഷീയ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സഹചര്യത്തില്‍ പരമാവധി ബഹിഷ്‌ക്കരിക്കാനാണ് എതിര്‍ വിഭാഗത്തിന്റെ നീക്കം പി കെ കൃഷ്ണദാസ് യോഗത്തില്‍ പങ്കെടുത്ത് നിലപാട് വ്യക്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

Latest