National
അജയ് മിശ്രയ്‌ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധം; രാജ്യവ്യാപകമായി കര്‍ഷകര്‍ ഇന്ന് ട്രെയിന്‍ തടയും
പഞ്ചാബില്‍ 36 ഇടങ്ങളില്‍ ട്രെയിനുകള്‍ തടയുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.
ന്യൂഡല്‍ഹി| ലഖിംപുര്‍ ഖേരി കൂട്ട കൊലപാതകത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയ്‌ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ഇന്ന് ട്രെയിനുകള്‍ തടയും. രാവിലെ 10 മണി മുതല്‍ വൈകീട്ട് നാല് മണി വരെ രാജ്യവ്യാപകമായി ട്രെയിനുകള്‍ തടയാനാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഹ്വാനം. പഞ്ചാബില്‍ 36 ഇടങ്ങളില്‍ ട്രെയിനുകള്‍ തടയുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. സമരം സമാധാനപരമായിരിക്കുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.
ലഖിംപുര്‍ ഖേരി സംഭവത്തില്‍ അജയ് മിശ്രയ്‌ക്കെതിരെയും കേസ് എടുത്തിരുന്നു. ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അജയ് മിശ്രയുടെ മകന്‍ ആശിഷിനെതിരെ കൊലപാതകക്കുറ്റം ചുമത്തിയിരുന്നു. കര്‍ഷകര്‍ക്കിടയിലേക്ക് ആശിഷ് വാഹനം ഓടിച്ച് കയറ്റുകയായിരുന്നു. ആശിഷ് മിശ്ര ഉള്‍പ്പടെ 14 പേര്‍ക്കെതിരെ കൊലപാതകക്കുറ്റം ഉള്‍പ്പടെ ചുമത്തിയാണ് കേസെടുത്തത്. ലഖിംപുര്‍ ഖേരിയില്‍ നടന്ന സംഘര്‍ഷത്തില്‍ നാല് കര്‍ഷകര്‍ ഉള്‍പ്പടെ ആകെ ഒന്‍പത് പേരാണ് മരിച്ചത്.