Connect with us

National

സംവരണത്തിനെതിരെ പ്രതിഷേധം; മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ സെക്രട്ടറിയറ്റിന്റെ മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടി

സുരക്ഷാ വലയില്‍ കുടുങ്ങിയതിനാല്‍ ഇദ്ദേഹവും ഒപ്പം ചാടിയവരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു

Published

|

Last Updated

മുംബൈ  | സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാള്‍. സുരക്ഷാ വലയില്‍ കുടുങ്ങിയതിനാല്‍ ഇദ്ദേഹവും ഒപ്പം ചാടിയവരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഡപ്യൂട്ടി സ്പീക്കര്‍ക്ക് ഒപ്പം ബിജെപി എംപി ഹേമന്ദ് സവ്ര, എംഎല്‍എമാരായ കിരണ്‍ ലഹാമതെ, കിരാമന്‍ ഖോസ്‌കര്‍, രാജേഷ് പാട്ടീല്‍ എന്നിവരാണ് ഒപ്പം ചാടി പ്രതിഷേധിച്ചത്.

ആത്മഹത്യാ ശ്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി 2018ല്‍ സ്ഥാപിച്ച വലയിലേക്കാണ് ഇവര്‍ വന്നു വീണത്.
ധന്‍ഗര്‍ സമുദായത്തിന് പട്ടിക വര്‍ഗ (എസ് ടി) സംവരണം നല്‍കാനുള്ള നീക്കത്തിന് എതിരെയാണ് പ്രതിഷേധം. നിലവില്‍ ഒബിസി വിഭാഗത്തിലാണ് ഈ സമുദായം.

---- facebook comment plugin here -----

Latest