Kerala
ലൈഫ് പദ്ധതിയില്‍ അനുവദിച്ച പണം കൈക്കലാക്കിയതില്‍ വിരോധം; തിരുവല്ലയില്‍ യുവാവ് കുത്തേറ്റു മരിച്ചു
സംഭവത്തില്‍ ബന്ധുവും അയല്‍വാസിയുമായ രാജനെ പോലീസ് അറസ്റ്റു ചെയ്തു.

പത്തനംതിട്ട| തിരുവല്ലയില്‍ യുവാവ് കുത്തേറ്റു മരിച്ചു. തിരുവല്ല ഈസ്റ്റ് ഓതറ സ്വദേശി മനോജ് ആണ് മരിച്ചത്. ഇന്നലെ രാത്രി 11.15നായിരുന്നു സംഭവം.
സംഭവത്തില്‍ ബന്ധുവും അയല്‍വാസിയുമായ രാജനെ പോലീസ് അറസ്റ്റു ചെയ്തു. അക്രമത്തില്‍ ഇയാള്‍ക്കും പരുക്കേറ്റു. രാജനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ലൈഫ് പദ്ധതിയില്‍ അനുവദിച്ച പണം മനോജിന്റെ മകന്‍ കൈക്കലാക്കിയതിലുള്ള വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പോലീസ് പറയുന്നു.
---- facebook comment plugin here -----