National
വഖ്ഫ് നിയമത്തിനെതിരായ പ്രതിഷേധം; ബംഗാളില്‍ സംഘര്‍ഷം, പോലീസ് വാനും അഞ്ച് ബൈക്കും കത്തിച്ചു
സൗത്ത് 24 പര്‍ഗാനാസിലാണ് സംഭവം. ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

കൊല്‍ക്കത്ത | പശ്ചിമ ബംഗാള്‍ വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വീണ്ടും സംഘര്‍ഷം. സൗത്ത് 24 പര്‍ഗാനാസിലാണ് സംഭവം.
ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രതിഷേധക്കാര്‍ ഒരു പോലീസ് വാനും അഞ്ച് ബൈക്കും കത്തിച്ചു.
കൊല്‍ക്കത്തയിലേക്ക് മാര്‍ച്ച് പ്രവേശിക്കുന്നത് പോലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്.
---- facebook comment plugin here -----