Connect with us

Kerala

അവഗണിക്കുന്നതില്‍ പ്രതിഷേധം; കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ നിന്നും വിട്ട് നിന്ന് മുല്ലപ്പള്ളി

1969 ന് ശേഷം ആദ്യമായാണ് മുല്ലപ്പള്ളി പ്ലീനറിയില്‍ നിന്നും വിട്ടു നില്‍ക്കുന്നത്

Published

|

Last Updated

തിരുവനന്തപുരം |  റായ്പൂരിലെ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാതെ കെപിസിസി മുന്‍ അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പങ്കെടുത്തില്ല. പങ്കെടുക്കില്ലെന്ന് കാണിച്ച് എഐസിസി അദ്ധ്യക്ഷന് മുല്ലപ്പള്ളി കത്തയച്ചു. പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ ഇല്ലാത്തതില്‍ പ്രതിഷേധിച്ചാണ് മുല്ലപ്പള്ളി പ്ലീനത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകല്‍. കെപിസിസി അദ്ധ്യക്ഷ സ്ഥാനം വിട്ടതിന് ശേഷം സംസ്ഥാന നേതൃത്വവുമായി കലഹത്തിലാണ് മുല്ലപ്പള്ളി. സംസ്ഥാന തലത്തില്‍ പാര്ട്ടി പരിപാടികളിലും അദ്ദേഹം പങ്കെടുക്കാറില്ല. അതേ സമയം കോഴിക്കോട് ജില്ലയില്‍ സജീവമാണ് മുല്ലപ്പള്ളി

കൂടിയാലോചനകള്‍ ഇല്ലാതെ തീരുമാനങ്ങള്‍ എടുക്കുന്നുവെന്നും കെപിസിസി നേതൃത്വം പൂര്‍ണ്ണമായും തന്നെ അവഗണിക്കുന്നുവെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രധാന പരാതി.1969 ന് ശേഷം ആദ്യമായാണ് മുല്ലപ്പള്ളി പ്ലീനറിയില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. അതേ സമയം പ്ലീനറി സമ്മേളനം വരെ നയരൂപീകരണങ്ങളില്‍ പങ്കാളിയായിരുന്നു അദ്ദേഹം. ഇത്തവണ ചര്‍ച്ചകളില്‍ പോലും മുല്ലപ്പള്ളിയെ ഹൈക്കമാന്‍ഡ് വിളിച്ചിരുന്നില്ല.