Connect with us

Kerala

കാട്ടാക്കടയില്‍ നവകേരള ബസ് കടന്നുപോകുന്നതിനിടെ പ്രതിഷേധം; മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടി യൂത്ത് കോണ്‍ഗ്രസുകാര്‍

ഇരുപത്തഞ്ചോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നവകേരള ബസ് എത്തിയപ്പോള്‍ വാഹനത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം| കാട്ടാക്കടയില്‍ നവകേരള ബസ് കടന്ന് പോകുന്നതിനിടെ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കടകളില്‍ ഒളിച്ചിരുന്ന ഇരുപത്തഞ്ചോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നവകേരള ബസ് എത്തിയപ്പോള്‍ വാഹനത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു. പോലീസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പ്രതിഷേധക്കാരെ മര്‍ദിച്ചു.

കാട്ടാക്കട മണ്ഡലത്തില്‍ നിന്ന് അരുവിക്കരയിലേക്ക് പോകുകയായിരുന്നു മുഖ്യമന്ത്രി. ഇന്നലെ ആറ്റിങ്ങലില്‍ നവകേരള സദസ് കടന്ന് പോയതിനുശേഷം അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുഹൈലിന്റെ വീടും വാഹനവും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തതായും ആരോപണമുണ്ട്.

 

 

 

Latest