Kerala
കായിക മേളയിലെ പ്രതിഷേധം: രണ്ട് സ്‌കൂളുകള്‍ക്ക് അടുത്ത മേളക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍
അധ്യാപകര്‍ക്കെതിരെ വകുപ്പ് തല നടപടിക്കും ശിപാര്‍ശ
തിരുവനന്തപുരം | എറണാകുളത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വിധി നിര്‍ണയവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളെ ഇറക്കി പ്രതിഷേധിച്ച സ്‌കൂളുകള്‍ക്കെതിരെ നടപടിയെടുത്ത് സര്‍ക്കാര്‍. തിരുനാവായ നാവാമുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും, കോതമംഗംലം മാര്‍ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും അടുത്ത കായിക മേളയില്‍നിന്ന് വിലക്കി.
സംസ്ഥാന കായിക മേളയുടെ സമാപന ചടങ്ങിലായിരുന്നു പ്രതിഷേധമുണ്ടായത്. നാവാമുകുന്ദാ സ്‌കൂളിലെ മൂന്ന് അധ്യാപകര്‍ക്കും മാര്‍ ബേസിലിലെ രണ്ട് അധ്യാപകര്‍ക്കുമെതിരെ വകുപ്പ് തല നടപടിക്കും ശിപാര്‍ശ ചെയ്തിട്ടുണ്ട്.
---- facebook comment plugin here -----