Kerala
റോഡ് തടസ്സപ്പെടുത്തി സമരം; സി പി എം നേതാക്കള്‍ക്കെതിരെ കേസ്
കണ്ണൂര്‍ ടൗണ്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പാര്‍ട്ടി ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് ഒന്നാം പ്രതി. കെ വി സുമേഷ് എം എല്‍ എ ഉള്‍പ്പെടെയുള്ള നേതാക്കളും കേസില്‍ പ്രതിയാണ്.

കണ്ണൂര്‍ | റോഡ് തടസ്സപ്പെടുത്തി സമരം നടത്തിയ സംഭവത്തില്‍ സി പി എം നേതാക്കള്‍ക്കെതിരെ കേസ്. കണ്ണൂര്‍ നഗരത്തില്‍ കാര്‍ഗില്‍ യോഗശാല റോഡിലെ ഹെഡ് പോസ്റ്റോഫീസ് ഉപരോധ സമരത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെയാണ് കേസ്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെയായിരുന്നു സമരം. ടൗണ്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പാര്‍ട്ടി ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് ഒന്നാം പ്രതി. കെ വി സുമേഷ് എം എല്‍ എ ഉള്‍പ്പെടെയുള്ള നേതാക്കളും കേസില്‍ പ്രതിയാണ്. ഇവരെ കൂടാതെ കണ്ടാലറിയാവുന്ന 5,000ത്തോളം പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ഗതാഗതം തടസ്സപ്പെടുത്തിയെന്നാണ് കേസ്. നടുറോഡില്‍ കസേരയിട്ടും പന്തല്‍ കെട്ടിയുമാണ് ഉപരോധം സംഘടിപ്പിച്ചത്. റോഡ് മുടക്കിയതിന് പോലീസിന്റെ നോട്ടീസ് കിട്ടിയിട്ടുണ്ടെന്നും അത് മടക്കി പോക്കറ്റില്‍ വച്ചിട്ടുണ്ടെന്നുമാണ് ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ പ്രതികരണം.