Connect with us

Kerala

സമരസമിതി നേതാവ് എസ് മിനി സാംക്രമിക രോഗം പരത്തുന്ന കീടം; ആശാവര്‍ക്കര്‍മാരെ അധിക്ഷേപിച്ച് വീണ്ടും സിഐടിയു നേതാവ്

കേരളത്തിലെ ബസ് സ്റ്റാന്‍ഡുകളുടെ മുന്നില്‍ പാട്ട കുലുക്കി പിരിവ് നടത്തുന്ന പാര്‍ട്ടിയാണ് സമരത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹര്‍ഷകുമാര്‍ ആരോപിച്ചു.

Published

|

Last Updated

കോട്ടയം | ആശാവര്‍ക്കര്‍മാരുടെ സമരത്തെ അധിക്ഷേപിച്ച് വീണ്ടും സിഐടിയു നേതാവ് രംഗത്ത്. സമരസമിതി നേതാവ് എസ് മിനി സാംക്രമിക രോഗം പരത്തുന്ന കീടമാണെന്നാണ് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പിബി ഹര്‍ഷകുമാര്‍ അധിക്ഷേപിച്ചത്.

സമരം നടത്തുന്നവര്‍ സമരത്തിന്റെ ചെലവില്‍ കുറേ ദിവസമായി തിരുവനന്തപുരത്ത് കഴിഞ്ഞു കൂടുകയാണ്.കേരളത്തിലെ ബസ് സ്റ്റാന്‍ഡുകളുടെ മുന്നില്‍ പാട്ട കുലുക്കി പിരിവ് നടത്തുന്ന പാര്‍ട്ടിയാണ് സമരത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹര്‍ഷകുമാര്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസം ജോലിയില്‍ തിരിച്ചു കയറാതെ സമരം തുടരുന്നവരുടെ ജോലി നഷ്ടമാവുമെന്ന് ആശാ വര്‍ക്കേഴ്സ് & ഫെസിലിസ്റ്റേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (സി ഐ ടി യു) അഖിലേന്ത്യ പ്രസിഡന്റ് പി പി പ്രേമ താക്കീത് നല്‍കിയിരുന്നു.സെക്രട്ടറിയേറ്റിനു മുമ്പില്‍ നടക്കുന്ന ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമായിരുന്നു പി പി പ്രേമ പറഞ്ഞത്.

Latest