Connect with us

Kerala

കായികമേളയുടെ സമാപന ചടങ്ങിനിടെ പ്രതിഷേധം: വിദ്യാര്‍ഥികള്‍ക്കെതിരായ പോലീസ് നടപടിയില്‍ പരാതി നല്‍കി കെ എസ് യു

അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷനെ സമീപിക്കുമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍.

Published

|

Last Updated

കൊച്ചി | സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന ചടങ്ങിനിടെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരായ പോലീസ് നടപടിയില്‍ പരാതി നല്‍കി കെ എസ് യു. സംസ്ഥാന പോലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. പോലീസ് നടപടി അംഗീകരിക്കാനാകില്ലെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷനെ സമീപിക്കുമെന്നും അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.

സ്‌കൂള്‍ വിദ്യാര്‍ഥികളെ മര്‍ദിക്കാന്‍ പോലീസിന് ആരാണ് ലൈസന്‍സ് നല്‍കിയതെന്ന് കെ എസ് യു പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ചോദിച്ചു. ‘പോയിന്റ് പട്ടികയുമായി ബന്ധപ്പെട്ട പ്രതിഷേധം പോലീസ് പക്വതയോടെ കൈകാര്യം ചെയ്യേണ്ടതായിരുന്നു. എന്നാല്‍, പോലീസ് അസത്യം പറയുകയും വിദ്യാര്‍ഥികളെ മര്‍ദിക്കുകയുമായിരുന്നു. ഇത് അംഗീകരിക്കാനാകില്ല.’- അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

വിദ്യാര്‍ഥികളെ വലിച്ചിഴച്ച് പുറത്തു കൊണ്ടുപോകാന്‍ പോലീസ് ശ്രമിച്ചു. സംഭവ സ്ഥലത്തുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരും രക്ഷാകര്‍ത്താക്കളും ഇതിന് സാക്ഷികളാണ്. ഗുരുതര വീഴ്ചയാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം.- കെ എസ് യു സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.

 

 

Latest