Connect with us

nagaland milittary fire

അമിത് ഷായുടെ പ്രസ്താവനക്കെതിരെ നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ പ്രതിഷേധം

ഗോത്രവര്‍ഗ സംഘടനയായ കൊന്യാക് യൂണിയന്റെ നേതൃത്വത്തില്‍ ജനം ആഭ്യന്തരമന്ത്രിയുടെ കോലം കത്തിച്ചു

Published

|

Last Updated

കൊഹിമ | സൈന്യത്തിന്റെ വെടിയേറ്റ് ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാപാര്‍ലിമെന്റില്‍ നടത്തിയ പ്രസ്താവനക്കെതിരെ നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ പ്രതിഷേധം. ചെക് പോയിന്റില്‍ സുരക്ഷാ സൈനികര്‍ തടഞ്ഞപ്പോള്‍ നാട്ടുകാര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വെടിവെപ്പുണ്ടായതെന്ന അമിത് ഷായുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.

അമിത് ഷാ മാപ്പ് പറയണെന്ന് ആവശ്യപ്പെട്ട പ്രതിഷേധക്കാര്‍ ആദ്ദേഹത്തിന്റെ കോലം കത്തിച്ചു. നാഗാലാന്‍ഡിലെ ഗോത്രവര്‍ഗക്കാരുടെ സംഘടനയായ കൊന്യാക് യൂണിയനാണ് പ്രതിഷേധം നയിച്ചത്.

നീതി നടപ്പാക്കണമെന്നാണ് കേന്ദ്രത്തോട് പറയുന്നത്. സഹതാപം ആവശ്യമില്ല. സത്യം വളച്ചൊടിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന ലോകത്തെ ആശയക്കുഴപ്പത്തിലാക്കും. അദ്ദേഹം പ്രസ്താവന തിരുത്തി മാപ്പ് പറയണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട 14 കൊന്യാക് യുവാക്കള്‍ക്ക് നീതി ലഭിക്കുന്നതുവരെ വിശ്രമിക്കില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

 

 

 

---- facebook comment plugin here -----

Latest