Connect with us

Kerala

തൃക്കാക്കര നഗരസഭയിലെ പ്രതിഷേധം; ചെയര്‍പേഴ്‌സണ് സംരക്ഷണം നല്‍കാത്തതില്‍ പൊലീസിന് ഹൈക്കോടതി നോട്ടീസ്

ഓണക്കോടിക്കൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് പണം നല്‍കി എന്ന ആരോപണത്തില്‍ തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും.

Published

|

Last Updated

കൊച്ചി| തൃക്കാക്കര നഗരസഭയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ചെയര്‍പേഴ്‌സണ് സംരക്ഷണം നല്‍കാത്തതില്‍ വിശദീകരണം ചോദിച്ചാണ് നോട്ടീസ്. അതേസമയം, നഗരസഭയില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറില്ലെന്നാണ് സമരക്കാരുടെ നിലപാട്.

ഓണക്കോടിക്കൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് പണം നല്‍കി എന്ന ആരോപണത്തില്‍ തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും. ചെയര്‍പേഴ്‌സന്റെ ചേംബറിന് മുന്‍പില്‍ കൗണ്‍സിലര്‍മാരുടെ ഉപരോധം ഇന്നും തുടരുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. അധ്യക്ഷയെ ചേംബറില്‍ കടത്തില്ലെന്നാണ് ഇവരുടെ നിലപാട്. നഗരസഭാ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ രാവിലെ പ്രതിഷേധ മാര്‍ച്ച് നടത്തും.

അതേസമയം, ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം നഗരസഭയില്‍ അനൗദ്യോഗിക യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ചെയര്‍പേഴ്‌സണ്‍ അജിത് തങ്കപ്പന്റെ അധ്യക്ഷതയിലാണ് യോഗം ചേരുക. പണക്കിഴി ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഭരണസമിതി കോടതിയെ സമീപിച്ചിട്ടില്ല. ഇക്കാര്യം ഉള്‍പ്പെടെ യോഗത്തില്‍ ചര്‍ച്ച ആകും.

 

Latest