Connect with us

Kerala

വയനാട്ടില്‍ പ്രതിഷേധം: വനം വകുപ്പ് ഉദ്യോഗസ്ഥന് ഹൃദയാഘാതം

ഷാജിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും.

Published

|

Last Updated

പുല്‍പ്പള്ളി | വയനാട്ടില്‍ പ്രതിഷേധം കനക്കുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥന് ഹൃദയാഘാതം. പുല്‍പ്പള്ളി ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ഷാജിക്കാണ് ഹൃദയാഘാതം ഉണ്ടായത് . സംഭവത്തെ തുടര്‍ന്ന് ഷാജിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും.വനം മന്ത്രി എകെ ശശീന്ദ്രനാണ് കാര്യം അറിയിച്ചത്.

കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ പോളിനെ ആശുപത്രിയിലേക്ക്    കൊണ്ടുപോകുമ്പോഴും തിരിച്ച് പോളിന്റെ മൃതദേഹവുമായുള്ള യാത്രയിലും ഷാജി ആംബുലന്‍സിലുണ്ടായിരുന്നു. വാഹനം തടഞ്ഞതിനെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദമാണ് ഹൃദയാഘാതത്തിന് ഇടയാക്കിയതെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

Latest