Connect with us

National

തെലങ്കാന പരീക്ഷാപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധം; വൈഎസ് ശര്‍മിള പൊലീസ് കസ്റ്റഡിയില്‍

പരീക്ഷ പേപ്പര്‍ ചോര്‍ന്ന കേസില്‍ പതിനൊന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Published

|

Last Updated

ഹൈദരാബാദ്| തെലങ്കാന സ്റ്റേറ്റ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷ പേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിയ വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി അധ്യക്ഷ വൈഎസ് ശര്‍മിളയെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തതിനെ എതിര്‍ത്ത ശര്‍മിളയെ പൊലീസ് വലിച്ചിഴയ്ക്കുന്ന നാടകീയമായ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. പരീക്ഷാപേപ്പര്‍ ചോര്‍ച്ചയില്‍ നീതി ആവശ്യപ്പെട്ട് മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ ശര്‍മിളയുടെ നിരവധി അനുയായികളെയും പൊലീസ് സംഭവസ്ഥലത്തു നിന്നു നീക്കി.

തെലങ്കാന സ്റ്റേറ്റ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷ പേപ്പര്‍ ചോര്‍ന്നതാണ് പ്രതിഷേധത്തിന് കാരണമായത്. ഈ വിഷയത്തില്‍ കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. പരീക്ഷ പേപ്പര്‍ ചോര്‍ന്ന കേസില്‍ പതിനൊന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് സംസ്ഥാനത്ത് കുറഞ്ഞത് മൂന്ന് പരീക്ഷകളെങ്കിലും റദ്ദാക്കിയിട്ടുണ്ട്.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഇളയ സഹോദരിയാണ് വൈ എസ് ശര്‍മിള.

 

 

 

Latest