Connect with us

Kerala

വിഴിഞ്ഞം പദ്ധതി തടയുന്ന നടപടിയില്‍ നിന്ന് സമരക്കാര്‍ പിന്മാറണം: എല്‍ ഡി എഫ്

കേരളത്തിന്റെ കടല്‍ തീരത്തെ സംഘര്‍ഷ ഭൂമിയാക്കാന്‍ ഗൂഢശ്രമം നടക്കുന്നു.

Published

|

Last Updated

തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖ പദ്ധതി തടയുന്ന നടപടികളില്‍ നിന്ന് സമരക്കാര്‍ പിന്മാറണമെന്ന് എല്‍ ഡി എഫ്. കേരളത്തിന്റെ വികസനത്തില്‍ പ്രധാനപ്പെട്ടതാണ് വിഴിഞ്ഞം പദ്ധതിയെന്ന് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു.

പദ്ധതിക്കെതിരായ പരാതികളില്‍ സര്‍ക്കാര്‍ പരിഹാരം കണ്ടിട്ടുണ്ട്. എന്നിട്ടും കേരളത്തിന്റെ കടല്‍ തീരത്തെ സംഘര്‍ഷ ഭൂമിയാക്കാന്‍ ഗൂഢശ്രമം നടക്കുന്നതായി ജയരാജന്‍ ആരോപിച്ചു.