International
ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ വസതിയിലെ സ്വിമ്മിംഗ് പൂളും അടുക്കളയും കൈയടക്കി പ്രതിഷേധക്കാര്‍
പ്രതിഷേധം ഭയന്ന് പ്രസിഡന്റ് പലായനം ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു
കോളംബോ | സംഘര്‍ഷ ഭൂമിയായി മാറിയ ശ്രീലങ്കയില്‍ ജനം കൂട്ടമായി പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചു കയറുകയാണ്. പ്രസിഡന്റ് ഗോതബായ രജപക്സെയുടെ വീട്ടിലെ സ്വിമ്മിംഗ് പൂളിലും മറ്റും കുളിച്ച് ഉല്ലസിക്കുന്ന പ്രതിഷേധക്കാരുടെ വിഡിയോ പുറത്ത് വന്നിട്ടുണ്ട്. ഇവിടത്തെ അടുക്കളയും പ്രതിഷേധക്കാര്‍ കൈയടിക്കിയിരിക്കുകയാണ്. പ്രതിഷേധം ഭയന്ന് പ്രസിഡന്റ് പലായനം ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
#Protestors plead not to damage public property because that is “our money we are destroying”. #ProtestLK #aragalaya #EconomicCrisisLK #CountryToColombo #GotaGoGama #OccupyGalleFace #GoHomeGota #occupypresidentshouse pic.twitter.com/7VJh2ZHtC1
— EconomyNext (@Economynext) July 9, 2022
ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് കൊളംബോയിലെ പോലീസ് ബാരിക്കേഡുകള്‍ മറികടന്ന പസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയത്. പോലീസ് കണ്ണീര്‍ വാതകം തുടര്‍ച്ചയായി പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിവെക്കുകയും ചെയ്തു.