Connect with us

Kerala

കണ്ണൂര്‍ ആറളത്ത് പ്രതിഷേധം തുടരുന്നു; കലക്ടറും എസ് പിയും നടത്തിയ ചര്‍ച്ച പരാജയം

വന്യജീവി ആക്രമത്തിന് പരിഹാരം കാണാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍.

Published

|

Last Updated

കണ്ണൂര്‍ |  ആറളത്ത് ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധക്കാരുമായി കലക്ടറും എസ് പിയും നടത്തിയ ചര്‍ച്ച പരാജയപെട്ടു. വനം മന്ത്രി എ കെ ശശീന്ദ്രന്‍ സ്ഥലെത്തുമെന്ന് കലക്ടര്‍ അറിയിച്ചു.

വന്യജീവി ആക്രമത്തിന് പരിഹാരം കാണാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. വന്യമൃഗ ആക്രമണങ്ങള്‍ പെരുകുന്ന സാഹചര്യത്തിനു പരിഹാരം കാണണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ഇന്നലെയാണ് കണ്ണൂര്‍ ആറളത്ത് കാട്ടാന ആക്രമണത്തില്‍ വെള്ളി (70), ലീല (68) ദമ്പതികള്‍ കൊല്ലപ്പെട്ടത്. മരിച്ച വെള്ളിയുടെയും ലീലയുടെയും മൃതദേഹവുമായി എത്തിയ ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞുവെച്ചിരുന്നു. സംഭവ സ്ഥലത്തെത്തിയ സി പി എം നേതാക്കളെയും നാട്ടുകാര്‍ തടഞ്ഞു.

 

 

Latest