protest march
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിവിധയിടങ്ങളില്‍ പ്രതിഷേധം
യൂത്ത് കോണ്‍ഗ്രസും ബി ജെ പിയും മഹിളാ കോണ്‍ഗ്രസും പ്രതിഷേധ മാര്‍ച്ച് നടത്തി.

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രതിഷേധം. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ രാജിവെക്കണമെന്നാണ് ആവശ്യം. യൂത്ത് കോണ്‍ഗ്രസും ബി ജെ പിയും മഹിളാ കോണ്‍ഗ്രസും പ്രതിഷേധ മാര്‍ച്ച് നടത്തി.
സെക്രട്ടറിയേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസും മഹിളാ കോണ്‍ഗ്രസും വെവ്വേറെ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചായിരുന്നു മഹിളാ കോണ്‍ഗ്രസിന്റെ പ്രതിഷേധം. കൊല്ലം, കോട്ടയം, മലപ്പുറം, കോഴിക്കോട്, കൊച്ചി, തൃശൂര്‍ തുടങ്ങിയയിടങ്ങളിലും ജില്ല കലക്ടറേറ്റുകള്‍ക്ക് മുന്നിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ചുണ്ടായിരുന്നു.
പോലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചവരെ പോലീസ് തടഞ്ഞു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി ഉപയോഗിച്ചിരുന്നു. പലയിടങ്ങളിലും പ്രതിഷേധം അക്രമാസക്തമായി.