Connect with us

Kerala

മേളകളില്‍ കുട്ടികളെ ഇറക്കിയുള്ള പ്രതിഷേധങ്ങള്‍ വിലക്കി

പ്രതിഷേധിക്കുന്ന സ്‌കൂളുകള്‍ക്ക് പരിപാടികളില്‍ വിലക്ക് ഏര്‍പെടുത്തും

Published

|

Last Updated

തിരുവനന്തപുരം | കലാ-കായിക മേളകളില്‍ കുട്ടികളെ ഇറക്കിയുള്ള പ്രതിഷേധങ്ങള്‍ക്ക് വിലക്കിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത്തരത്തില്‍ പ്രതിഷേധിക്കുന്ന സ്‌കൂളുകള്‍ക്ക് പരിപാടികളില്‍ വിലക്ക് ഏര്‍പെടുത്തും. വരും വര്‍ഷങ്ങള്‍ മുതല്‍ മേളയില്‍ പ്രതിഷേധങ്ങള്‍ വിലക്കുന്ന തരത്തിലാണ് പൊതു വിദ്യാഭ്യാസവകുപ്പിന്റെ നടപടി.

63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനൊരുങ്ങുകയാണ് തിരുവനന്തപുരം. പ്രതിഷേധങ്ങള്‍ ഒഴിവാക്കാനും സമയക്രമം പാലിക്കാനും വിപുലമായ ഒരുക്കങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് നടത്തിയിരിക്കുന്നത്. എല്ലാ വേദികളിലും 9.30 ന് തന്നെ മത്സരങ്ങള്‍ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇ-അപ്പീലുകള്‍ വരുന്നതോടെ സമയക്രമത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകാം. ഫസ്റ്റ് കോളും സെക്കന്റ് കോളും തേര്‍ഡ് കോളും ചെയ്തിട്ടും വരാത്ത ടീമുകളെ അയോഗ്യരാക്കുന്നതും പരിഗണനയിലാണ്.

കഴിഞ്ഞ കായിക മേളയുടെ സമാപനത്തിലെ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത അധ്യാപകര്‍ക്കെതിരെ വകുപ്പ് തല നടപടിക്കും ശുപാര്‍ശയുണ്ട്. നാവാ മുകുന്ദാ സ്‌കൂളിലെ മൂന്ന് പേര്‍ക്കും മാര്‍ ബേസിലിലെ രണ്ട് പേര്‍ക്കുമെതിരെയാണ് നടപടി. കായിക മേളയിലെ സംഘര്‍ഷത്തെ കുറിച്ച് അന്വേഷിച്ച സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്.

 

 

---- facebook comment plugin here -----

Latest