sahithyothsavu
ബഹ്റൈന്‍ പ്രവാസി സാഹിത്യോത്സവിന് പ്രൗഢ സമാപനം; മുഹറഖ് ചാമ്പ്യന്മാര്‍
വെര്‍ച്യുല്‍ പ്ലാറ്റഫോമില്‍ നടന്ന സാംസ്‌കാരിക സമ്മേളനം കേരള സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു
മനാമ | പന്ത്രണ്ടാമത് ബഹ്റൈന്‍ നാഷനല്‍ പ്രവാസി സാഹിത്യോത്സവ് സാംസ്‌കാരിക സമ്മേളനത്തോടെ സമാപിച്ചു. വെര്‍ച്യുല്‍ പ്ലാറ്റഫോമില്‍ നടന്ന സാംസ്‌കാരിക സമ്മേളനം കേരള സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. മത വര്‍ണ വര്‍ഗ വ്യത്യസമില്ലാതെ കലയും സാഹിത്യവും മനുഷ്യനെ ഒന്നിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ബഹ്റൈനിലെ മലയാളി പ്രവാസികള്‍ക്കിടയില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ കലാലയം സാംസ്‌കാരിക വേദി നടത്തുന്ന സാഹിത്യോത്സവ് അടക്കമുള്ള സര്‍ഗ പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. എസ് എസ് എഫ് ഇന്ത്യ പ്രസിഡന്റ് ഡോക്ടര്‍ ഫാറൂഖ് നഈമി അല്‍ ബുഖാരി മുഖ്യ പ്രഭാഷണം നടത്തി. ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം കബീര്‍ ചേളാരി സാഹിത്യോത്സവ് സന്ദേശം കൈമാറി. കേരള സമാജ്യം പ്രസിഡന്റ് പി വി രാധാകൃഷണ പിള്ള, കേരള പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍, ഒ ഐ സി സി ഗ്ലോബല്‍ സെക്രട്ടറി രാജു കല്ലുംപുറം, പ്രസിഡന്റ് ബിജു കുന്നന്താനം, കര്‍ണാടക കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ബഹ്റൈന്‍ പ്രസിഡന്റ് ജമാല്‍ വിട്ടല്‍, വി പി കെ അബൂബക്കര്‍ ഹാജി, എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
പ്രവാസി സാഹിത്യോത്സവ് ജേതാക്കളെ ഐ സി എഫ് ബഹ്റൈന്‍ നാഷനല്‍ പ്രസിഡന്റ് സൈനുദ്ധീന്‍ സഖാഫി പ്രഖ്യാപിച്ചു. 293 പോയിന്റുകള്‍ നേടി മുഹറഖ് സെന്‍ട്രല്‍ ടീം ചാമ്പ്യന്മാരായി. 223 പോയിന്റുകള്‍ നേടി ടീം മനാമയും 132 പോയിന്റുകള്‍ നേടി ടീം റിഫയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ‘കല, പ്രതിഭാത്വം, സംഘാടനം’ എന്ന ശീര്‍ഷകത്തില്‍ അബ്ദു റഹീം സഖാഫി, വി പി കെ മുഹമ്മദ്, ഷബീര്‍ മാസ്റ്റര്‍, അഷ്ഫാഖ് മാണിയൂര്‍, നവാസ് ഹിശാമി, റഷീദ് തെന്നല തുടയിവര്‍ സംബന്ധിച്ച പ്രത്യേക പാനല്‍ ചര്‍ച്ചയും സാഹിത്യോത്സവ് വേദിയില്‍ നടന്നു.
അബ്ദുല്ല രണ്ടത്താണിയുടെ അധ്യക്ഷതയില്‍ നടന്ന സമാപന സംഗമത്തില്‍ അഡ്വക്കേറ്റ് ഷബീര്‍ സ്വാഗതവും ഫൈസല്‍ കൊല്ലം നന്ദിയും പറഞ്ഞു.