Connect with us

Campus Assembly

എസ് എസ് എഫ് കാസർകോട് ജില്ലാ കാമ്പസ് അസംബ്ലിക്ക് വിദ്യാർഥി റാലിയോടെ പ്രൗഢ സമാപനം

സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിൽ പ്രവേശനം ലഭിച്ച എസ് എസ് എഫ്. ജില്ലാ എക്സിക്യൂട്ടീവംഗം മുഹമ്മദ് മുദ്ദസിർ മഞ്ചേശ്വരത്തിന് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ അൽ അഹ്ദൽ ഉപഹാരം നൽകി.

Published

|

Last Updated

മഞ്ചേശ്വരം | രണ്ട് ദിവസങ്ങളായി മഞ്ചേശ്വരം മള്ഹർ കാമ്പസിൽ നടന്ന എസ് എസ് എഫ് കാസർകോട് ജില്ലാ കാമ്പസ് അസംബ്ലി വിദ്യാർഥി റാലിയോടെ സമാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ, ആർട്സ് & സയൻസ് കോളേജുകളിലെ ആയിരത്തോളം വിദ്യാർഥികൾ സംബന്ധിച്ചു. സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം  തൃക്കരിപ്പൂർ മുഹമ്മദലി സഖാഫി ഉദ്ഘാടനം ചെയ്തു.
സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിൽ പ്രവേശനം ലഭിച്ച എസ് എസ് എഫ് ജില്ലാ എക്സിക്യൂട്ടീവംഗം മുഹമ്മദ് മുദ്ദസിർ മഞ്ചേശ്വരത്തിന് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ അൽ അഹ്ദൽ ഉപഹാരം നൽകി.

സി കെ റാഷിദ് ബുഖാരി സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം പ്രാർഥന നടത്തി. അബ്ദുർറഹ്മാൻ സഖാഫി പൂത്തപ്പലം അധ്യക്ഷത വഹിച്ചു. സയ്യിദ് ജലാൽ തങ്ങൾ, സയ്യിദ് അബ്ദുർറഹ്മാൻ സഹീർ അൽ ബുഖാരി, സയ്യിദ് മുനീറുൽ അഹ്ദൽ, സുലൈമാൻ കരിവെള്ളൂർ, പി ബി ബഷീർ പുളിക്കൂർ, കന്തൽ സൂപ്പി മദനി സംബന്ധിച്ചു. ഫാറൂഖ് പൊസോട്ട് സ്വാഗതവും റഈസ് മുഈനി നന്ദിയും പറഞ്ഞു. ഹൊസങ്കടി ടൗണിലായിരുന്നു വിദ്യാർഥി റാലി.

Latest