Connect with us

Kozhikode

സിറാജുൽ ഹുദാ കോഗ്‌നിസിയം കാമ്പസ് ഫെസ്റ്റിന് പ്രൗഢ സമാപനം; ടീം കുറ്റ്യാടി ജേതാക്കൾ

പേരോട് അബ്ദുറഹ്മാൻ സഖാഫി സമാപന പരിപാടി ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കുറ്റ്യാടി | സിറാജുൽ ഹുദാ കോളേജ് ഓഫ് ഇൻ്റഗ്രേറ്റഡ് സ്റ്റഡീസ് വിദ്യാർഥി സംഘടന ‘ഹിദ’ സംഘടിപ്പിച്ച  കോഗ്‌നിസിയം ഇൻ്റർ കാമ്പസ് ഫെസ്റ്റിന് പ്രൗഢ സമാപ്തി. ആറ് കാമ്പസുകളിൽ നിന്നായി അഞ്ഞൂറിൽ പരം വിദ്യാർഥികൾ 170 ൽ പരം മത്സരങ്ങളിലായി മാറ്റുരച്ച കലാപരിപാടിയിൽ ടീം കുറ്റ്യാടി ഹാട്രിക്ക് വിജയം നേടി. നാദാപുരം, എസ് മുക്ക് യഥാക്രമം  രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

സി കെ റാശിദ് ബുഖാരിയുടെ അധ്യക്ഷതയിൽ പേരോട് അബ്ദുറഹ്മാൻ സഖാഫി സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. ഐക്കൺ ഓഫ് ഫെസ്റ്റ് അവാർഡിന്  ഹസീബ് പുത്തനത്താണി അർഹനായി. നിസാമുദ്ദീൻ ബുഖാരി നീലഗിരി, മുഹ്യിദ്ദീൻ ബുഖാരി ചേരൂർ, സയ്യിദ് സൈനുൽ ആബിദ് സുറൈജി പൂകോട്ടൂർ, ഫിർദൗസ് സുറൈജി കടവത്തൂർ, ഉവൈസ് ബുഖാരി വാവൂർ സംസാരിച്ചു. നുഅമാൻ തലപ്പുഴ സ്വാഗതവും അബ്ദുല്ല കുട്ടോത്ത് നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest