Connect with us

Milad 2021

മഅ്ദിൻ സ്‌നേഹ നബി ക്യാമ്പയിന് പ്രൗഢ തുടക്കം

Published

|

Last Updated

മലപ്പുറം | തിരുനബിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മഅ്ദിൻ അക്കാദമിക്ക് കീഴിൽ സംഘടിപ്പിക്കുന്ന സ്‌നേഹ നബി ക്യാമ്പയിന് തുടക്കം. 40 ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ ഉദ്ഘാടനം ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി നിർവഹിച്ചു. സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു.

മീലാദ് വിളംബരം, സ്‌നേഹ നബി സെമിനാർ, സന്ദേശ പ്രഭാഷണങ്ങൾ, സീറത്തുന്നബി, ചരിത്ര ശേഖരണം, പ്രഭാത മൗലിദ്, കൊളാഷ് പ്രദർശനങ്ങൾ, ലൈറ്റ് ഓഫ് മദീന, ആസ്വാദന വേദി, മൗലിദ് പാരായണം, സ്വീറ്റ് പ്രൈസ്, മുത്ത്് നബി ക്വിസ്, വീഡിയോ ടോക്, ബുക് ടെസ്റ്റ്, സ്റ്റാറ്റസ് വീഡിയോ, ഭക്ഷണ വിതരണം, വിധവാ സഹായം, നിർധനർക്ക് കിറ്റ് വിതരണം ക്യാമ്പയിന്റെ ഭാഗമായി നടക്കും.