Connect with us

Kasargod

സഅദിയ്യ സനദ്ദാന ആണ്ട് നേര്‍ച്ചക്ക് പ്രൗഢ തുടക്കം; നാളെ സമാപനം

Published

|

Last Updated

ദേളി | ജാമിഅ സഅദിയ്യ സനദ്ദാന ആണ്ട് നേര്‍ച്ചക്ക് നഗരിയില്‍ പതാക ഉയര്‍ന്നു. വൈകിട്ട് സമാപന പ്രാര്‍ഥനാ സമ്മേളനം നടക്കും. വെള്ളിയാഴ്ച രാവിലെ നടന്ന എട്ടിക്കുളം താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ മഖ്ബറ സിയാറത്തിന് സയ്യിദ് ത്വയ്യിബുല്‍ ബുഖാരിയും എം എ ഉസ്താദ് മഖ്ബറ സിയാറത്തിന് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസനും നേതൃത്വം നല്‍കി. മഖ്ബറയില്‍ നടന്ന ഖത്മുല്‍ ഖുര്‍ആന്‍ സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂരിന്റെ പ്രാര്‍ഥനയോടെ തുടക്കം കുറിച്ചു. നഗരിയില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹദല്‍ തങ്ങള്‍ കണ്ണവം പതാക ഉയര്‍ത്തി. രാത്രി നടന്ന പ്രകീര്‍ത്തന സദസ്സില്‍ മുഹമ്മദ് റഫീഖ് സഅദി ദേലംപാടി പ്രഭാഷണം നടത്തി.

നാളെ രാവിലെ ആറിന് മുഹ്‌യിദ്ദീന്‍ റാത്തീബിന് മുഹമ്മദ് സ്വാലിഹ് സഅദി നേതൃത്വം നല്‍കും. സയ്യിദ് അഹമ്മദ് മുഖ്താര്‍ കുമ്പോല്‍ പ്രാര്‍ഥന നടത്തും. അബ്ദുല്ലത്വീഫ് സഖാഫി മദനീയം അനുസ്മരണ പ്രഭാഷണം നടത്തും. 9.30-ന് നൂറുല്‍ ഉലമ സ്മാരക ശിലാസ്ഥാപനം നടക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് നേതൃത്വം നല്‍കും. സ്മാരക ത്രീഡി ലോഞ്ചിംഗ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിക്കും. 10 മണിക്ക് പ്രാരംഭ സംഗമം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സഅദിയ്യ വൈസ് പ്രസിഡന്റ് കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം അധ്യക്ഷത വഹിക്കും.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എം എല്‍ എമാരായ അഡ്വ. സി എച്ച് കുഞ്ഞമ്പു, എന്‍ എ നെല്ലിക്കുന്ന്, ഇ ചന്ദ്രശേഖരന്‍, എ കെ എം അഷ്‌റഫ്, എം രാജഗോപാലന്‍, യു ടി ഖാദര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, കാസര്‍കോട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വി എ മുനീര്‍ എന്നിവര്‍ വിശിഷ്ടാഥിതികളായിരിക്കും. ശരീഅത്ത്് കോളജ് പ്രിന്‍സിപ്പല്‍ മാണിക്കോത്ത് എ പി അബ്ദുല്ല മുസ്‌ലിയാരെ മമ്പഉല്‍ ഹിദായ സമിതി ആദരിക്കും. കര്‍ണാടക വഖ്ഫ് ബോര്‍ഡ് ചെയര്‍മാനായി തിരഞ്ഞെടുത്ത ശാഫി സഅദിയെ പരിപാടിയില്‍ അനുമോദിക്കും. 11.30-ന് സഅദി പണ്ഡിത സംഗമം നടക്കും. ഒരു മണിക്ക് സ്ഥാനവസ്ത്ര വിതരണം സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ നിര്‍വഹിക്കും. 1.30-ന് പ്രാസ്ഥാനിക സമ്മേളനം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി തങ്ങള്‍ പ്രവര്‍ത്തകരുമായി സംവദിക്കും. പ്രൊഫസര്‍ എ കെ അബ്ദുല്‍ ഹമീദ്, വി എം കോയ മാസ്റ്റര്‍ പ്രസംഗിക്കും. തുടര്‍ന്ന് പൈഗാമെ നൂറുല്‍ ഉലമ കോണ്‍ഫറന്‍സും സ്ഥാപന പ്രതിനിധി സംഗമവും നടക്കും. 4.30-ന് ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ മലേഷ്യ നേതൃത്വം നല്‍കും. വൈകിട്ട് നടക്കുന്ന സമാപന സംഗമത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തും. സഅദിയ്യ പ്രസിഡന്റ് കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി തങ്ങള്‍ മുഖ്യ പ്രഭാഷണവും എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് സനദ്ദാന പ്രസംഗവും നടത്തും. കൂറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമി, ഡോ. എ പി അബ്ദുല്‍ഹകീം അസ്ഹരി, സി എന്‍ ജഅ്ഫര്‍ പ്രസംഗിക്കും. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ സമാപന ദുആക്ക് നേതൃത്വം നല്‍കും.

 

---- facebook comment plugin here -----

Latest