Kerala
കലോത്സവത്തിന്‍റ സമാപന സമ്മേളന വേദിയിൽ നിൽക്കുമ്പോള്‍ അഭിമാനം: ആസിഫ് അലി
ഭാവിയുടെ വാഗ്ദാനങ്ങളായി ഈ കുട്ടികള്‍ വളരുന്നു എന്നത് അഭിമാനവും പ്രതീക്ഷയുമെന്ന് നടന്‍ ടോവിനോ തോമസ് പറഞ്ഞു.
തിരുവനന്തപുരം | കലോത്സവത്തിന്റെ സമാപന സമ്മേളന വേദിയില്‍ നില്‍ക്കുമ്പോള്‍ ഏറെ അഭിമാനമുണ്ടെന്ന് നടന്‍ ആസിഫ് അലി.സ്‌കൂള്‍ കാലഘട്ടത്തില്‍ ഒരു കലോത്സവത്തിലും പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല. ഈ കലോത്സവത്തില്‍ പങ്കെടുത്ത നിങ്ങള്‍ എല്ലാവരും മറ്റൊരു ജീവിതത്തിലേക്ക് പോകുമ്പോഴും കലയെ കൂടെ കൂട്ടണം. കലയാല്‍ ലോകം മുഴുവന്‍ നിങ്ങള്‍ അറിയപ്പെടണമെന്ന് ഞാന്‍ ആശംസിക്കുകയാണെന്നും ആസിഫ് പറഞ്ഞു.
വിജയികളായ തൃശൂര്‍ ജില്ലയിലെ കുട്ടികള്‍ക്ക് പുതിയ ചിത്രത്തിന്റെ സൗജന്യ ടിക്കറ്റും നല്‍കുമെന്ന് ആസിഫ് അലി പറഞ്ഞു. വളരെ ഗംഭീരമായി
കലോത്സവം നടത്തിയ സംഘാടകര്‍ക്കും സംസ്ഥാന സര്‍ക്കാരിനും പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും തിരക്ക് നിയന്ത്രിക്കുന്ന പോലീസുകാര്‍ക്കും നന്ദിയുണ്ടെന്നും ആസിഫ് പറഞ്ഞു.
ഭാവിയുടെ വാഗ്ദാനങ്ങളായി ഈ കുട്ടികള്‍ വളരുന്നു എന്നത് അഭിമാനവും പ്രതീക്ഷയുമെന്ന് നടന്‍ ടോവിനോ തോമസ് പറഞ്ഞു.കല മനുഷ്യരെ തമ്മില്‍ തല്ലിക്കില്ല. സംഘാടകര്‍, വിദ്യാഭ്യാസ വകുപ്പും,മറ്റ് കമ്മിറ്റികളും വിജയികളും എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു. വിജയികള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. നൂലിഴ വ്യത്യാസത്തിലാണ് പരാജയം. പരാജയപ്പെട്ടവര്‍ക്കും തന്റെ അഭിനന്ദനങ്ങളെന്ന് ടോവിനോ പറഞ്ഞു.