Connect with us

Kozhikode

പ്രൗഢമായി മര്‍കസ് അഹ്ദലിയ്യ ആത്മീയ സംഗമം

ആത്മീയതയാണ് കര്‍മങ്ങളുടെ അന്തസത്തയെന്നും സൂക്ഷ്മതയും ഭയഭക്തിയുമാവണം വിശ്വാസികളുടെ അടയാളമെന്നും കാന്തപുരം.

Published

|

Last Updated

കോഴിക്കോട് | മര്‍കസിലെ മാസാന്ത ആത്മീയ സദസ്സായ അഹ്ദലിയ്യ പ്രൗഢമായി. പൊതുജനങ്ങളുള്‍പ്പെടെ ആയിരത്തിലധികം പേര്‍ സംബന്ധിച്ച ചടങ്ങ് മര്‍കസ് സാരഥി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ആത്മീയതയാണ് കര്‍മങ്ങളുടെ അന്തസത്തയെന്നും സൂക്ഷ്മതയും ഭയഭക്തിയുമാവണം വിശ്വാസികളുടെ അടയാളമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഉസ്താദുല്‍ അസാതീദ് ഒ കെ സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, മര്‍കസിന്റെയും സുന്നി സംഘടനകളുടെയും നേതൃനിരയില്‍ പ്രവര്‍ത്തിച്ച സി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, പി പി മുഹ്യിദ്ദീന്‍ കുട്ടി മുസ്ലിയാര്‍ പാറന്നൂര്‍, വി എം കോയമാസ്റ്റര്‍, ഹനീഫ് മൗലവി ആലപ്പുഴ എന്നിവരെ ചടങ്ങില്‍ പ്രത്യേകം അനുസ്മരിച്ചു. അബൂബക്കര്‍ സഖാഫി പന്നൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

ജാമിഅ മര്‍കസ്, ഖുര്‍ആന്‍ അക്കാദമി, റൈഹാന്‍ വാലി തുടങ്ങിയ സ്ഥാപനങ്ങളില്‍ പഠിക്കുന്ന മതവിദ്യാര്‍ഥികളും ഖുര്‍ആന്‍ പഠിതാക്കളും അനാഥരും പങ്കെടുത്ത മഹ്‌ളറത്തുല്‍ ബദ്രിയ്യ സദസ്സിന് സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് നേതൃത്വം നല്‍കി.

പി സി അബ്ദുല്ല ഫൈസി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, മുഹ്യിദ്ദീന്‍ സഅദി കൊട്ടുക്കര, അബ്ദുസത്താര്‍ കാമില്‍ സഖാഫി, അബ്ദുല്‍ ഗഫൂര്‍ അസ്ഹരി, ഉമറലി സഖാഫി എടപ്പുലം, ഹനീഫ് സഖാഫി ആനമങ്ങാട്, അബ്ദുര്‍റഹ്മാന്‍ സഖാഫി വാണിയമ്പലം, സൈനുദ്ദീന്‍ അഹ്സനി മലയമ്മ, ബശീര്‍ സഖാഫി കൈപ്പുറം, നൗശാദ് സഖാഫി കൂരാറ, അബ്ദുല്ല സഖാഫി മലയമ്മ, അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം, ഉസ്മാന്‍ സഖാഫി വേങ്ങര സംബന്ധിച്ചു.

 

മര്‍കസ് അഹ്ദലിയ്യ ആത്മീയ സംഗമം ഉദ്ഘാടനം ചെയ്ത് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സംസാരിക്കുന്നു.

 

Latest