prathivaram story
പഴമൊഴി
അങ്ങനെയാണൊരു സുഹൃത്ത് പറഞ്ഞ പ്രകാരം മറ്റൊരു കണ്ണ് ഡോക്ടറെ കണ്ടത്. അയാൾ പറഞ്ഞു.
ആറാം ക്ലാസിൽ പഠിക്കുന്ന മകൾക്ക് കണ്ണിനൊരു മൂടൽ….
ഡോക്ടറെ കണ്ടപ്പോൾ കണ്ണടയ്ക്ക് കുറിച്ച് കൊടുത്തെങ്കിലും കുട്ടികൾ കളിയാക്കുമെന്ന് പറഞ്ഞ് അത് വെക്കാൻ അവൾ തയ്യാറായില്ല.
അങ്ങനെയാണൊരു സുഹൃത്ത് പറഞ്ഞ പ്രകാരം മറ്റൊരു കണ്ണ് ഡോക്ടറെ കണ്ടത്.
അയാൾ പറഞ്ഞു.
ഇതിന് കണ്ണടയൊന്നും വെക്കേണ്ടെന്ന്. താനെത്ര വിദേശ രാജ്യങ്ങളിൽ ജോലി ചെയ്തിട്ടുണ്ടെന്നോ. അവിടൊന്നും ഇവിടുത്തെ പോലെ കണ്ണടധാരികളൊന്നുമില്ല. മകൾ ഡോക്ടർ കുറിച്ച ഗുളികകൾ കഴിച്ചതും ദീനം ഭേദമായി.
ഈയൊരു ധൈര്യത്തിലാണ് ആ ഡോക്ടറെ പോയി കാണാൻ അയൽക്കാരി ബേബിയോടും പറഞ്ഞത്. അവർക്കുമുണ്ടായിരുന്നു കണ്ണിനിതേ ദീനം. ബേബിക്ക് കണ്ണടയ്ക്ക് കുറിച്ച് കൊടുത്തെന്നു മാത്രമല്ല. ക്ലീനിക്കിനോട് ചേർന്ന് കണ്ണടകൾ വിൽക്കുന്നൊരു കടയും ഡോക്ടറിപ്പോൾ തുടങ്ങിയിട്ടുണ്ട്…