Connect with us

Celebration at Providence College

കോഴിക്കോട് പ്രൊവിഡന്‍സ് കോളജിലും വിദ്യാര്‍ഥികളുടെ അതിരുവിട്ട ആഘോഷം

മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു

Published

|

Last Updated

കോഴിക്കോട് | പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന പ്രൊവിഡന്‍സ് കോളജില്‍ വിദ്യാര്‍ഥിനികളുടെ അതിരുവിട്ട വാഹന അഭ്യാസ പ്രകടനം. ബൈക്കുകളിലും കാറിലും നിയമങ്ങള്‍ കാറ്റില്‍ പറത്തിയുള്ള വിദ്യാര്‍ഥികളുടെ ആഘോഷങ്ങളുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. നേരത്തെ കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് സൂകളിലേയും മുക്കം എം ഇ എസ് കോളജിലേയു സെന്റ് ഓഫ് ആഘോഷങ്ങളില്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും നടപടി തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രൊവിഡന്‍സിലെ പുതിയ സംഭവം.

പ്രൊവിഡന്‍സ് കോളജില്‍ നിയമങ്ങള്‍ ലംഘിച്ച് കാറുകളിലും ബൈക്കുകളിലും വിദ്യാര്‍ഥികള്‍ എത്തുന്ന ദൃശ്യങ്ങളാണ് പുറത്തുന്നത്. വിദ്യാര്‍ഥിനികള്‍ കോളജ് മുറ്റത്ത് സ്‌കൂട്ടറും ബൈക്കും വട്ടമിട്ട് കറക്കുന്നു. പല ബൈക്കിലും രണ്ടില്‍ കൂടുതല്‍ ആളുകളാണുള്ളത്. കാറുകള്‍ വിദ്യാര്‍ഥികള്‍ക്കിടയിലൂടെ അമിത വേഗതയില്‍ ഓടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ ഇതിന് അനുമതി നല്‍കിയിട്ടില്ലെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്.
സംഭവത്തില്‍ വിദ്യാര്‍ഥികളോടും, രക്ഷിതാക്കളോടും കോളജ് അധികൃതരോടും അടുത്ത ബുധനാഴ്ച ഹാജരാവാന്‍ കോഴിക്കോട് ആര്‍ടിഒ നിര്‍ദേശിച്ചിട്ടുണ്ട്.

 

 

 

Latest