National
പ്രൊവിഡൻ്റ് ഫണ്ട് തട്ടിപ്പ് കേസ്; റോബിൻ ഉത്തപ്പയ്ക്ക് അറസ്റ്റ് വാറണ്ട്
ജീവനക്കാരെയും സര്‍ക്കാരിനെയും കബളിപ്പിച്ചുവെന്നാണ് കേസ്.
ന്യൂഡല്‍ഹി | റോബിന്‍ ഉത്തപ്പയ്ക്ക് അറസ്റ്റ് വാറണ്ട് .23 ലക്ഷം രൂപയുടെ പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് ആരോപണത്തെ തുടര്‍ന്നാണ് മുൻ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ജീവനക്കാരെയും സര്‍ക്കാരിനെയും കബളിപ്പിച്ചുവെന്നാണ് കേസ്.
പിഎഫ് റീജിയണല്‍ കമ്മീഷണര്‍ ഷഡഗരി ഗോപാല്‍ റെഡ്ഡി എത്രയും പെട്ടെന്ന് നടപടിയെടുക്കാന്‍ പുലകേശിനഗര്‍ പോലീസിന് കത്ത് എഴുതിയിരുന്നു.
റോബിന്‍ ഉത്തപ്പയുടെ മേല്‍നോട്ടത്തിലുള്ള സെഞ്ചുറീസ് ലൈഫ് സ്റ്റെല്‍ ബ്രാന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയിലെ ജീവനക്കാരുടെ ശബളത്തില്‍ നിന്ന് പിഎഫ് വിഹിതം വെട്ടിക്കുറച്ചെങ്കിലും അവരുടെ അക്കൗണ്ടുകളിലേക്ക് ഈ പണം നിക്ഷേപിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് ആരോപണം.
---- facebook comment plugin here -----