International
ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നു; കാനഡക്കെതിരെ ആരോപണവുമായി ശ്രീലങ്ക
തെളിവുകളൊന്നുമില്ലാതെയാണ് ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യക്കെതിരെ അതിരുകടന്ന ചില ആരോപണങ്ങള്‍ നടത്തിയിരിക്കുന്നത്
കൊളംബോ | ഇന്ത്യ കാനഡ നയതന്ത്ര തര്‍ക്കം തുടരുന്നതിനിടെ വിഷയത്തില്‍ ഇടപെട്ട് ശ്രീലങ്കയും. ഭീകരര്‍ കാനഡയെ സുരക്ഷിത താവളമാക്കുകയാണെന്ന് ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി അലി സാബ്രി ആരോപിച്ചു. വസ്തുതകളില്ലാതെ കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യക്കെതിരെ അതിരൂക്ഷമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തെളിവുകളൊന്നുമില്ലാതെയാണ് ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യക്കെതിരെ അതിരുകടന്ന ചില ആരോപണങ്ങള്‍ നടത്തിയിരിക്കുന്നത്. ശ്രീലങ്കയ്ക്ക് നേരെയും സമാന ആരോപണം കാനഡ ഉന്നയിച്ചിട്ടുണ്ട്. ശ്രീലങ്കയില്‍ വംശഹത്യ നടന്നുവെന്നായിരുന്നു ആ ആരോപണം. എന്നാല്‍ ശ്രീലങ്കയില്‍ അത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.ഒരു പരമാധികാര രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ശ്രീലങ്കയിലെ മുന്‍കാല സംഘര്‍ഷവുമായി ബന്ധപ്പെട്ട് വംശഹത്യ നടന്നിരുന്നുവെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു.