Connect with us

CURFEW THALASSERI

ആര്‍ എസ് എസിന്റെ പ്രകോപന നീക്കം; തലശ്ശേരിയില്‍ നിരോധനാജ്ഞ

ഇന്നു മുതല്‍ ആറാം തീയതി വരെയാണ് നിരോധനാജ്ഞ

Published

|

Last Updated

കണ്ണൂര്‍ |  ആര്‍ എസ് എസിന്റേയും ബി ജെ പിയുടേയും പ്രകോപന പ്രകടനത്തെ തുടര്‍ന്ന് തലശ്ശേരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നു മുതല്‍ ആറാം തിയതി വരെയാണ് നിരോധനാജ്ഞ. കെ ടി ജയകൃഷ്ണന്‍ അനുസമരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രകടനത്തിനിടെയാണ് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ മുസ്ലിം പള്ളി തകര്‍ക്കുമെന്നും ബാങ്ക് വിളിക്കാന്‍ അനുവദിക്കില്ലെന്നുമെല്ലാം പറഞ്ഞ് പ്രകടനം നടത്തിയത്. ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു, ഡി വൈ എഫ് ഐ, മുസ്ലിം ലീഗ്, എസ് ഡി പി ഐ തുടങ്ങിയ സംഘടനകള്‍ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.

ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ രഞ്ജിത്ത്, മുതിര്‍ന്ന നേതാവ് കെ പി സദാനന്ദന്‍, സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രകോപന പ്രകടനം നടന്നത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന 25ല്‍ അധികം ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഐ പി സി 143, 147, 153എ, 149 വകുപ്പുകള്‍ പ്രകാരം മതസ്പര്‍ധ വളര്‍ത്തല്‍, കലാപത്തിന് ആഹ്വാനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.

 

 

 

 

Latest