Career Education
പി എസ് സി ; രണ്ടാം റാങ്ക് ഹബീബ് നൂറാനിക്ക്
യു.ജി.സിയുടെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് നേരത്തെ കരസ്ഥമാക്കിയിട്ടുണ്ട്.
പൂനൂര്‍ | കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പി എസ് സി) ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ സോഷ്യോളജി ജൂനിയര്‍ തസ്തികയിലേക്ക് നടത്തിയ പരീക്ഷയില്‍ രണ്ടാം റാങ്ക് നേടി ജാമിഅ മദീനത്തൂര്‍ പൂര്‍വ്വ വിദ്യാര്‍ഥി ഹബീബ് നൂറാനി. ജാമിഅ മദീനത്തുന്നൂറില്‍ നിന്നും ബാച്ചിലര്‍ ഇന്‍ ഇസ്ലാമിക് സ്റ്റഡീസ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ഹബീബ് നൂറാനി വയനാട് വെള്ളമുണ്ട സ്വദേശിയായ ഇബ്രാഹിം ഫൈസി – റംല ദമ്പതികളുടെ മകനാണ്.
യു.ജി.സിയുടെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് നേരത്തെ കരസ്ഥമാക്കിയിട്ടുണ്ട്. നിലവില്‍ യൂണിവേഴ്‌സിറ്റി ഓഫ് മൈസൂരില്‍ ‘നെറ്റ്വര്‍ക്ക്, ലിംഗഭേദം, വികസനം; വടക്കന്‍ മലബാറിലെ സാങ്കേതികവിദ്യയും ആധുനികതയും മുസ്ലീം സ്ത്രീകളും എന്നിവയെക്കുറിച്ചുള്ള പഠനം’ എന്ന വിഷയത്തില്‍ ഗവേഷകനാണ്.
---- facebook comment plugin here -----