Sports
ഷൂട്ടൗട്ടില്‍ ലിവര്‍പൂളിനെ വിറപ്പിച്ച് പിഎസ്ജി; ബാഴ്‌സ ക്വാര്‍ട്ടറില്‍
മറ്റൊരു മത്സരത്തില്‍ ബെന്‍ഫികയെ തോല്‍പിച്ച് ബാഴ്സലോണ അവസാന എട്ടില്‍ സ്ഥാനം പിടിച്ചു.

ലണ്ടന്‍ | ആവേശഭരിതമായ മത്സരത്തിനൊടുവില്‍ ലിവര്‍പൂളിനെ തോല്‍പിച്ച് പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍. ആന്‍ഫീല്‍ഡില്‍ നടന്ന പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു പിഎസ്ജി വിജയം സ്വന്തമാക്കിയത്.
ആദ്യ പാദത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന പിഎസ്ജി രണ്ടാം പാദത്തില്‍ ഒരു ഗോള്‍ തിരിച്ചടിച്ച് സമനിലയിലായി.തുടര്‍ന്ന് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. 1-4 എന്ന സ്‌കോറിനാണ് പിഎസ്ജി ലിവര്‍പൂളിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയത്.
മറ്റൊരു മത്സരത്തില്‍ ബെന്‍ഫികയെ തോല്‍പിച്ച് ബാഴ്സലോണ അവസാന എട്ടില്‍ സ്ഥാനം പിടിച്ചു. സ്വന്തം തട്ടകത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സയുടെ വിജയം.ബ്രസീലിയന്‍ താരം റഫീഞ്ഞ (11,42) ഇരട്ടഗോള്‍ നേടിയ മത്സരത്തില്‍ ലമീന്‍ യമാലു(27) ഒരു ഗോള്‍ നേടി. ബെന്‍ഫികക്കായി ഒട്ടമെന്‍ഡി(13) ആശ്വാസഗോളും നേടി.
മറ്റു മത്സരങ്ങളില്‍ ഇന്റര്‍ മിലാന്‍ 2-1ന് ഫെയര്‍നൂദിനേയും ബയേണ്‍ മ്യൂണിക് എതിരില്ലാത്ത രണ്ട് ഗോളിന് ബയേണ്‍ ലെവര്‍കൂസനേയും തോല്‍പിച്ചു.