Connect with us

National

ഏഴ് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി കുതിച്ചു

രാവിലെ 6.30ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നായിരുന്നു വിക്ഷേപണം

Published

|

Last Updated

ബെംഗളുരു |  ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ വാണിജ്യ ദൗത്യത്തിന്റെ ഭാഗമായി പിഎസ്എല്‍വി സി56 വിക്ഷേപിച്ചു. രാവിലെ 6.30ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നായിരുന്നു വിക്ഷേപണം. സിംഗപ്പൂരിന്റെ ഏഴ് ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി കുതിച്ചത്.

360 കിലോഗ്രാം ഭാരമുള്ള ഡിഎസ്എസ്എആര്‍ ഉപഗ്രഹത്തെ 535 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണു ലക്ഷ്യം. ഉപഗ്രഹത്തില്‍നിന്നുള്ള വിവരങ്ങള്‍ സിംഗപ്പൂര്‍ സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ തന്ത്രപ്രധാന ആവശ്യങ്ങള്‍ക്കുള്‍പ്പെടെ ഉപയോഗപ്പെടുത്തും.

23 കിലോഗ്രാം ഭാരമുള്ള ടെക്നോളജി ഡമോണ്‍സ്ട്രേഷന്‍ മൈക്രോസാറ്റലൈറ്റായ വെലോക്‌സ് എഎം, പരീക്ഷണാത്മക ഉപഗ്രഹമായ അറ്റ്മോസ്ഫറിക് കപ്ലിങ് ആന്‍ഡ് ഡൈനാമിക്സ് എക്സ്പ്ലോറര്‍ (ആര്‍ക്കേഡ്), സ്‌കൂബ് 2, ന്യൂലിയോണ്‍, ഗലാസിയ 2, ഓര്‍ബ് 12 എന്നീ 6 ഉപഗ്രഹങ്ങളും പിഎസ്എല്‍വിയില്‍ വിക്ഷേപിച്ചു. ഏപ്രില്‍ 19ന് പിഎസ്എല്‍വിയില്‍ സിംഗപ്പൂരിന്റെ ടെലിയോസ്-2, ലുമെലൈറ്റ്-4 എന്നീ 2 ഉപഗ്രഹങ്ങള്‍ ഇസ്‌റോ വിക്ഷേപിച്ചിരുന്നു.

 

Latest