Connect with us

p rajeev

പൊതുമേഖലാ സ്ഥാപന എം ഡി ചീട്ട് കളിച്ച് പിടിയിലായ സംഭവം വകുപ്പ് തലത്തില്‍ പരിശോധിക്കും: മന്ത്രി പി രാജീവ്

വിനോദിനി കോടിയേരിയുടെ സഹോദരന്‍ പിടിയിലായതിനെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

Published

|

Last Updated

കൊച്ചി | സര്‍ക്കാരിന് കീഴിലെ യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് എം ഡി വിനയകുമാറിനെ പണം വെച്ച് ചീട്ട് കളിച്ച് പോലീസ് അറസ്റ്റ് ചെയ്ത സംഭവം വകുപ്പ് തലത്തില്‍ പരിശോധിക്കുമെന്നു വ്യവസായ മന്ത്രി പി രാജീവ്. കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയാമെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ രാത്രിയാണ് വിനയകുമാറും സംഘവും പിടിയിലായത്. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ സഹോദരനാണ് വിനയകുമാര്‍. ഇന്നലെ രാത്രിയാണ് ട്രിവാന്‍ഡ്രം ക്ലബ്ബില്‍ പണം വെച്ച് ചീട്ടുകളിച്ച സംഘം പിടിയിലായ സംഭവത്തില്‍ ചീട്ടുകളി സംഘമിരുന്ന മുറി എടുത്തത് വിനയകുമാറിന്റെ പേരിലായിരുന്നു. പണംവച്ച് ചീട്ടുകളിച്ച ഒന്‍പതംഗ സംഘമാണ് പോലീസ് പിടിയിലായത്. അഞ്ചര ലക്ഷത്തിലധികം രൂപയാണ് ഇവിടെ നിന്നു പിടിച്ചെടുത്തത്. സംഭവത്തില്‍ വിനയകുമാര്‍ ഉള്‍പ്പടെ 9 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

വിനയകുമാറിനെ ചൂതാട്ടത്തില്‍ പിടികൂടിയ സംഭവത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തുവന്നു. കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിക്കാത്തതിലുള്ള സങ്കടം ഭാര്യ വിനോദിനി പങ്കുവച്ച ദിവസം തന്നെയാണ് അവരുടെ സഹോദരനെ ചൂതാട്ടത്തിനു പിടികൂടിയത്. കോടിയേരിയുടെ വിലാപയാത്ര ആരാണ് അട്ടിമറിച്ചതെന്നും രാഹുല്‍ ചോദിച്ചു.

ആ സങ്കടം വിനോദിനി പങ്കുവച്ച ദിവസം തന്നെ അവരുടെ സഹോദരനെ ട്രിവാന്‍ഡ്രം ക്ലബ്ബില്‍ പണം വെച്ച് ചൂതാട്ടം നടത്തിയതിന് പോലിസ് അറസ്റ്റ് ചെയ്തത് യാദൃശ്ചികമാകാമെന്നു രാഹുല്‍ പരിഹസിച്ചു. ഇത്തരം യാദൃശ്ചികതകളെ ഭയന്നാണ് സി പി എമ്മിലെ ജീര്‍ണ്ണതകളെ പറ്റി ആ പാര്‍ട്ടിയിലെ പല നേതാക്കളും മൗനമായിരിക്കുന്നതെന്നും മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 

 

Latest