Connect with us

Kozhikode

സൈക് ലോര്‍'23; ശില്‍പശാലക്ക് നാളെ തുടക്കം

നര്‍ച്ചറിംഗ് ഡിജിറ്റല്‍ വെല്‍നെസ്സ് എന്ന പ്രമേയത്തില്‍ നടക്കുന്ന ക്യാമ്പില്‍ മനഃശാസ്ത്ര മേഖലയിലെ വിദഗ്ധര്‍ സംബന്ധിക്കും.

Published

|

Last Updated

പൂനൂര്‍ | വേള്‍ഡ് മെന്റല്‍ ഹെല്‍ത്ത് ദിനത്തോടനുബന്ധിച്ച് ജാമിഅ മദീനത്തുന്നൂര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സൈക്കോളജി & മെന്റല്‍ ഹെല്‍ത്ത് സംഘടിപ്പിക്കുന്ന ദ്വിദിന സൈക് ലോര്‍ ക്യാമ്പിന് നാളെ (വ്യാഴം) തുടക്കമാകും. നര്‍ച്ചറിംഗ് ഡിജിറ്റല്‍ വെല്‍നെസ്സ് എന്ന പ്രമേയത്തില്‍ നടക്കുന്ന ക്യാമ്പില്‍ മനഃശാസ്ത്ര മേഖലയിലെ വിദഗ്ധര്‍ സംബന്ധിക്കും. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ വര്‍ക്ക്‌ഷോപ്പ്, പാനല്‍ ഡിസ്‌കഷന്‍, ഗസ്റ്റ് സ്പീക്കര്‍ സീരീസ്, സൈക്ക് പാലറ്റ് എക്‌സിബിഷന്‍, ഓപ്പണ്‍ മൈക്ക് നൈറ്റ്, ബ്രീത് ആന്‍ഡ് ബി, ഫ്രോയ്ഡ് ഇന്‍ ഫ്രെയിം, ടൂര്‍ ഡി അവേര്‍, ഇന്‍ക്വിസ്റ്റീവ് തുടങ്ങിയ സെഷനുകള്‍ നടക്കും.

ഓപ്പണിങ് സെഷന്‍ ജാമിഅ മദീനത്തുന്നൂര്‍ റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ അധ്യക്ഷതയില്‍ ഡോ. ഷൗക്കത്ത് അലി കാമില്‍ (സ്റ്റുഡന്റസ് കൗണ്‍സിലര്‍, ഐ ഐ ടി ബോംബെ) ഉദ്ഘാടനം ചെയ്യും. മര്‍കസ് ഗാര്‍ഡന്‍ ജനറല്‍ മാനേജര്‍ അബൂ സ്വാലിഹ് സഖാഫി പ്രാര്‍ഥന നിര്‍വഹിക്കും.

ഫ്യൂച്ചര്‍ ഓഫ് സൈക്കോളജി എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ഡിസ്‌കഷനില്‍ അഹമ്മദ് ശറീന്‍ (സൈക്കോളജിസ്റ്റ്, ലീവ് ടു സ്‌മൈല്‍), ഷാഹിദ് പയ്യന്നൂര്‍ (ചീഫ് സൈക്കോളജിസ്റ്റ്, ഇന്‍സൈറ്റ് സൈക്കോളജിക്കല്‍ സര്‍വീസ് സെന്റര്‍, പയ്യന്നൂര്‍), മുഹമ്മദ് അര്‍ഷദ് (എജ്യുക്കേഷണല്‍ പ്ലാനര്‍, ടീം ഇന്‍ക്യുബേഷന്‍) സംവദിക്കും. ഗസ്റ്റ് സ്പീക്കര്‍ സീരിസില്‍ സുഹൈല്‍ ഹുസൈന്‍ നൂറാനി (അസി. പ്രൊ. ഇന്‍ സൈക്കോളജി, മര്‍കസ് കോളജ് ഓഫ് ആര്‍ട്‌സ് & സയന്‍സ്), അഷ്ഫാഖ് ജാഫര്‍ (സൈക്കോളജിസ്റ്റ്), ജെയ്‌സല്‍ ജമാല്‍( ചീഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ടെക്‌സ ക്ലിനിക്) എന്നിവര്‍ വ്യത്യസ്ത വിഷയങ്ങളില്‍ സംസാരിക്കും.

Understanding Online behavior: the Psychology of oscial media എന്ന പ്രമേയത്തില്‍ നടക്കുന്ന വര്‍ക്ക്‌ഷോപ്പിന് ഡോ. പ്രജീഷ് പാലന്തറ (ചീഫ് സൈക്കോളജിസ്റ്റ്, ട്രസ്റ്റ് സെന്റര്‍ ഫോര്‍ മൈന്‍ഡ്ഫുള്‍ ലിവിങ്) നേതൃത്വം നല്‍കും. ബ്രീത് ആന്‍ഡ് ബി മൈന്‍ഡ് ഫുള്‍ സെഷന്‍ ഷഹീര്‍ അഹ്മദ് (സൈകോളജിസ്റ്റ് &ട്രെയിനര്‍) നയിക്കും. ജാമിഅ പ്രോ റെക്ടര്‍ ആസഫ് നൂറാനി അസ്സഖാഫി ക്ലോസിംഗ് റിമാര്‍ക്‌സ് നിര്‍വഹിക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് 9072430645, 7593968789 നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യാം.

 

Latest