Connect with us

National

15 വര്‍ഷത്തിനിടെ 50ഓളം പെണ്‍കുട്ടികളെ പീഡിപ്പിച്ചു; സൈക്കോളജിസ്റ്റ് അറസ്റ്റില്‍

ഗ്രാമപ്രദേശങ്ങളില്‍ രാജേഷ് വ്യക്തിത്വ വികസന ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു

Published

|

Last Updated

നാഗ്പൂര്‍ |  മഹാരാഷ്ട്രയില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ 50 ഓളം പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത സൈക്കോളജിസ്റ്റ് അറസ്റ്റില്‍. നാഗ്പൂരില്‍ നിന്നുള്ള രാജേഷ് ധോക്ക്(47) എന്ന സൈക്കോളജിസ്റ്റാണ് അറസ്റ്റിലായിരിക്കുന്നത.് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് പ്രതി. റെസിഡന്‍ഷ്യല്‍ ക്യാമ്പുകളില്‍ കൗണ്‍സിലിംഗ് നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ വശീകരിച്ചാണ് കുട്ടികളെ പീഡിപ്പിച്ചത്.ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കല്‍ (പോക്‌സോ) നിയമം, പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമവും പ്രകാരം രാജേഷിനെതിരെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഭണ്ഡാര, ഗോണ്ടിയ തുടങ്ങിയ ഗ്രാമപ്രദേശങ്ങളില്‍ രാജേഷ് വ്യക്തിത്വ വികസന ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈ ക്യാമ്പുകളില്‍ രാജേഷ് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്യുമായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയും പീഡനം തുടര്‍ന്നു. പെണ്‍കുട്ടികളുടെ വിവാഹത്തിനു ശേഷവും പ്രതി ഭീഷണിപ്പെടുത്തി ഇരകളെ ബലാത്സംഗം ചെയ്യുമായിരുന്നു. രാജേഷ് സ്ത്രീകളോട് മോശമായി പെരുമാറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇയാളുടെ സ്വാഭാവദൂഷ്യം കാരണം പലരും പലതവണ മര്‍ദ്ദിച്ചിട്ടുണ്ടെങ്കിലും പക്ഷേ പ്രവര്‍ത്തികളില്‍ മാറ്റമൊന്നും ഉണ്ടായില്ല.ആവര്‍ത്തിച്ചുള്ള ഭീഷണികളും അധിക്ഷേപങ്ങളും മൂലം മടുത്ത അദ്ദേഹത്തിന്റെ പൂര്‍വ്വ വിദ്യാര്‍ഥികളില്‍ ഒരാള്‍ ഹദ്‌കേശ്വര്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തുവന്നത്. ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത്, പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു