pt usha
പി ടി ഉഷയുടെ നിലപാട്: മലയാളി എന്ന നിലയില്‍ നാണിച്ചു തല താഴ്ത്തുന്നതായി ടി പത്മനാഭന്‍
പി ടി ഉഷക്ക് കായിക മേഖലയില്‍ മാത്രമല്ല പലമേഖലകളിലും ഗുണം കിട്ടിയിട്ടുണ്ട്.

കണ്ണൂര്‍ | മലയാളിയായ പി ടി ഉഷ ഗുസ്തി താരങ്ങളുടെ സമരത്തോട് സ്വീകരിച്ച നിലപാടില്‍ മലയാളിയെന്ന നിലയില്‍ നാണിച്ച് തല താഴ്ത്തുന്നുവെന്ന് കഥാകൃത്ത് ടി പത്മനാഭന്‍.
പി ടി ഉഷക്ക് കായിക മേഖലയില്‍ മാത്രമല്ല പലമേഖലകളിലും ഗുണം കിട്ടിയിട്ടുണ്ട്. ഇനിയും കിട്ടുകയും വേണം.
അപ്പോള്‍ ഇതും ഇതിനപ്പുറവും അവര്‍ പറയുകയും ചെയ്യും. ഉഷ ഗുസ്തി താരങ്ങള്‍ക്ക് എതിരെയാണ് സംസാരിച്ചത്. ഇപ്പോള്‍ നിവൃത്തിയില്ല എന്ന ഘട്ടം വന്നപ്പോള്‍ അവരെ കാണാന്‍ പോയി-തളിപ്പറമ്പില്‍ നടന്ന പരിപാടിയില്‍ ടി പത്മനാഭന്‍ പറഞ്ഞു.
ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷന്റെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടുള്ള ഗുസ്തി താരങ്ങളുടെ പ്രതിഷേധം രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുമെന്നായിരുന്നു പി ടി ഉഷ പറഞ്ഞത്.
സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റായ പി ടി ഉഷ തള്ളിപ്പറഞ്ഞത് വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു.
പ്രസ്താവന വിവാദമായതോടെ താരങ്ങളെ കാണാന്‍ ജന്തര്‍ മന്തറിലെത്തിയ ഉഷക്ക് നേരെ പ്രതിഷേധമുണ്ടായിരുന്നു.