National
പി ടി ഉഷ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളുമായി കൂടിക്കാഴ്ച നടത്തി
കഴിഞ്ഞ ദിവസം ഗുസ്തി താരങ്ങളുടെ സമരത്തിനതിരെ പി ടി ഉഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ന്യൂഡല്‍ഹി| ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ മേധാവി പി ടി ഉഷ ഡല്‍ഹി ജന്തര്‍മന്തറില്‍ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം ഗുസ്തി താരങ്ങളുടെ സമരത്തിനതിരെ പി ടി ഉഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
കളിക്കാര്‍ തെരുവില്‍ പ്രതിഷേധിക്കരുതായിരുന്നു. കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് വേണ്ടിയെങ്കിലും കാത്തിരിക്കണമായിരുന്നു. അവര്‍ ചെയ്തത് രാജ്യത്തിനും നല്ലതല്ല. ഇത് നിഷേധാത്മക സമീപനമാണെന്നും ഉഷ പറഞ്ഞു.
എന്നാല്‍ ഉഷയുടെ പ്രസ്താവനയോട് ഗുസ്തിക്കാര്‍ ശക്തമായി പ്രതികരിച്ചിരുന്നു. തുടര്‍ന്നാണ് ഉഷ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്.
---- facebook comment plugin here -----