Connect with us

National

പി ടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരമാണ് പി ടി ഉഷയെ രാഷ്ട്രപതി നോമിനേറ്റ് ചെയ്തത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഒളിംപ്യൻ പി ടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതിയുടെ നോമിനിയായാണ് പി ടി ഉഷ രാജ്യസഭയിൽ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരമാണ് പി ടി ഉഷയെ രാഷ്ട്രപതി നോമിനേറ്റ് ചെയ്തത്. തമിഴ് സംഗീത സംവിധായകൻ ഇളയരാജ, കര്‍ണാടകയില്‍ നിന്ന് വീരേന്ദ്ര ഹെഡ്‌ഗേ, ആന്ധ്രാപ്രദേശില്‍ നിന്ന് വി വിജയേന്ദ്ര പ്രസാദ് എന്നിവരെയും രാഷ്ട്രപതി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായാണ്‌ പി.ടി.ഉഷയെ കണക്കാക്കുന്നത്. 1984-ൽ പദ്മശ്രീ ബഹുമതിയും അർജുന അവാർഡും ഉഷ കരസ്ഥമാക്കി 2000 -ൽ അന്താരാഷ്മത്സരങ്ങളിൽ നിന്ന് ഇന്ത്യയുടെ വിരമിച്ചു. ഇപ്പോൾ വളർന്നു വരുന്ന കായിക പ്രതിഭകളെ പരിശീലിപ്പിക്കാൻ ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സ് നടത്തുന്നു. 1985 ലും 1986 ലും ലോക അത്‌ലറ്റിക്സിലെ മികച്ച പത്തുതാരങ്ങളിൽ ഒരാൾ ഉഷയായിരുന്നു.

ഉഷയ്ക്കു മുമ്പും പിന്നീടും ഇന്ത്യയിൽ നിന്നൊരാളും ഈ ലിസ്റ്റിൽ ഇടംനേടിയിട്ടില്ല. കോഴിക്കോട് ജില്ലയിലെ പയ്യോളിയാണ് സ്വദേശം. ‘പയ്യോളി എക്സ്പ്രസ്’ എന്ന പേരിലാണ് പി ടി ഉഷ അറിയപ്പെടുന്നത്.