Kerala
പി.യു ചിത്ര കുട്ടികള്‍ക്ക് പ്രചോദനമേകുന്ന മികച്ച കായിക താരങ്ങളില്‍ ഒരാള്‍, കേരളത്തിന്റെ അഭിമാനം: മന്ത്രി വി.ശിവന്‍കുട്ടി
ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ഗുസ്തി താരങ്ങളുടെ സമരവുമായി ബന്ധപ്പെട്ട് പി ടി ഉഷ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് മന്ത്രിയുടെ പ്രതികരണം.

തിരുവനന്തപുരം|ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ഗുസ്തി താരങ്ങളുടെ സമരവുമായി ബന്ധപ്പെട്ട് പി ടി ഉഷ നടത്തിയ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. മലയാളി അത്ലറ്റ് പി.യു ചിത്രയുടെ ഫോട്ടോ പോസ്റ്റ് ചെയ്താണ് മന്ത്രിയുടെ പരിഹാസം.
പി.യു ചിത്ര കുട്ടികള്‍ക്ക് പ്രചോദനമേകുന്ന മികച്ച കായിക താരങ്ങളില്‍ ഒരാള്‍. കേരളത്തിന്റെ അഭിമാനമെന്നാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഗുസ്തി താരങ്ങളുടെ സമരം കായികരംഗത്തിനും രാജ്യത്തിന്റെ പ്രതിച്ഛായക്കും ദോഷമാണ് എന്നായിരുന്നു പി.ടി ഉഷ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിനെതിരെയായാണ് മന്ത്രിയുടെ പ്രതികരണം.
---- facebook comment plugin here -----