Connect with us

മലപ്പുറം താനൂരിലെ ബോട്ട് അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. വിട്ടുകൊടുത്ത 22 മൃതദേഹങ്ങളുടെ പൊതു ദര്‍ശനം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥലത്തെത്തി. പരപ്പനങ്ങാടി സി എം മദ്രസ്സയില്‍ അവസാനമായി ഉറ്റവരെ കാണാന്‍ വന്‍ ജനാവലിയാണുള്ളത്.

പോസ്റ്റ് മോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കുന്നതിന് തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കിയിരുന്നു. തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ, മലപ്പുറം ആശുപത്രികളിലും മഞ്ചേരി മെഡിക്കല്‍ കോളേജിലും പോസ്റ്റുമോര്‍ട്ടം നടത്തി.

 

വീഡിയോ കാണാം

Latest