Connect with us

Pathanamthitta

സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ പബ്ലിക് ഹിയറിങ് 28ന് തിരുവല്ലയില്‍

രാവിലെ 10ന് തിരുവല്ല വൈ എം സി എ. ഹാളില്‍ നടക്കുന്ന പബ്ലിക് ഹിയറിങ് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ പി സതീദേവി ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

തിരുവല്ല| കേരളത്തിലെ സ്വകാര്യമേഖലയില്‍ ജോലിനോക്കുന്ന വനിതകളായ നഴ്സുമാരുടെ പ്രശ്നങ്ങള്‍ പഠിക്കാനായി കേരള വനിതാ കമ്മീഷന്‍ ഒക്ടോബര്‍ 28ന് തിരുവല്ലയില്‍ പബ്ലിക് ഹിയറിങ് സംഘടിപ്പിക്കും.

സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്ന സ്ത്രീകളായ നഴ്സുമാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കുകയും അവ പരിഹരിക്കാനുള്ള ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിക്കുകമാണ് പബ്ലിക് ഹിയറിങ് ലക്ഷ്യമിടുന്നത്.

രാവിലെ 10ന് തിരുവല്ല വൈ എം സി എ. ഹാളില്‍ നടക്കുന്ന പബ്ലിക് ഹിയറിങ് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ പി സതീദേവി ഉദ്ഘാടനം ചെയ്യും. വനിതാ കമ്മീഷനംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ അധ്യക്ഷയാവും.

കമ്മീഷനംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി ആര്‍ മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, മെമ്പര്‍ സെക്രട്ടറി സോണിയ വാഷിങ്ടണ്‍, ഡയറക്ടര്‍ ഷാജി സുഗുണന്‍ ഐ പി എസ്, ലോ ഓഫീസര്‍ കെ  ചന്ദ്രശോഭ, പ്രൊജക്ട് ഓഫീസര്‍ എന്‍ ദിവ്യ, റിസര്‍ച്ച് ഓഫീസര്‍ എ ആര്‍ അര്‍ച്ചന, പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസര്‍ എസ് സുരാജ്, യു എന്‍ എ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, സംസ്ഥാന സെക്രട്ടറി അജയ് വിശ്വംഭരന്‍, ടി എന്‍ എ ഐ തിരുവനന്തപുരം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം കെ ദിലീപ് സംബന്ധിക്കും.

Latest