Kerala
ജയതിലകിനെ പരസ്യമായി വിമര്‍ശിക്കുന്നത് ചട്ടലംഘനമല്ല; വീണ്ടും ന്യായീകരിച്ച് എന്‍ പ്രശാന്ത്
ചീഫ് സെക്രട്ടറിക്ക് മുന്നില്‍ ഹാജരായി

തിരുവനന്തപുരം | അഡീഷനൽ ചീഫ് സെക്രട്ടറി ജയതിലകിനെ പരസ്യമായി വിമര്‍ശിക്കുന്നത് ചട്ടലംഘനമല്ലെന്ന് വീണ്ടും ന്യായീകരിച്ച് സസ്‌പെന്‍ഷന്‍ നേരിടുന്ന എന്‍ പ്രശാന്ത് ഐ എ എസ്. ചീഫ് സെക്രട്ടറിക്ക് മുന്നില്‍ ഹാജരായതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എന്‍ പ്രശാന്ത്.
സാമൂഹിക മാധ്യമത്തില്‍ സര്‍ക്കാര്‍ ഭാഷയില്‍ സംസാരിക്കാറില്ല. ജയതിലകുമായി നടത്തിയ ഗൂഢാലോചനയാണ് കേസിന് പിന്നില്‍. തെളിവ് നശിപ്പിക്കപ്പെട്ടു. വിന്‍സി അലോഷ്യസ് ഉന്നയിച്ച കാര്യങ്ങളില്‍ ഇപ്പോള്‍ ഒന്നും പറയാനില്ല എന്‍ പ്രശാന്ത് പറഞ്ഞു.
തന്റെയുളളില്‍ തിരിച്ചറിവിന്റെ പ്രകാശം പരന്നെന്നും സുപ്രീംകോടതിയെക്കാള്‍ പവര്‍ ചീഫ് സെക്രട്ടറിക്കാണെന്നും എന്‍ പ്രശാന്ത് രാവിലെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
---- facebook comment plugin here -----